Home
അടുക്കളയിൽ സ്ഥലമില്ലാതെ വരുമ്പോൾ സാധനങ്ങൾ ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കുന്ന രീതി പലവീടുകളിലുമുണ്ട്. എന്നാൽ ഈ വസ്തുക്കൾ ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കരുത്.
ഭാരമുള്ള വസ്തുക്കൾ ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് ഫ്രിഡ്ജിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.
മരുന്ന് തണുപ്പുള്ള ഈർപ്പമില്ലാത്ത സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. ചൂടേൽക്കുമ്പോൾ മരുന്നിന്റെ ഗുണം ഇല്ലാതായിപോകുന്നു.
അടുക്കളയിൽ ഉപയോഗിക്കുന്ന ചെറിയ ഇലക്ട്രിക്ക് ഉപകരണങ്ങൾ ഒരിക്കലും ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കരുത്. ചൂടേൽക്കുന്നതുകൊണ്ട് ഉപകരണങ്ങൾ പെട്ടെന്ന് കേടാകുന്നു.
പ്ലാസ്റ്റിക് പാത്രങ്ങൾ ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ചൂടേൽക്കുമ്പോൾ പാത്രത്തിന് കേടുപാടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
ഉപയോഗം കഴിഞ്ഞതിന് ശേഷം തീപ്പെട്ടി ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കാറുണ്ട്. ഫ്രിഡ്ജിന് പുറത്ത് ചൂടുള്ളതുകൊണ്ട് തന്നെ തീപ്പെട്ടി വെയ്ക്കുന്നത് സുരക്ഷിതമല്ല.
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ എളുപ്പത്തിന് വേണ്ടി ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കുന്നവരുണ്ട്. ചൂടടിക്കുമ്പോൾ ഇതിന്റെ ഗുണനിലവാരവും രുചിയും നഷ്ടപ്പെടുന്നു.
ബ്രെഡ് പോലുള്ള ഭക്ഷണ സാധനങ്ങൾ ഒരിക്കലും ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കാൻ പാടില്ല. ചൂട് കൂടുമ്പോൾ ഇത് പെട്ടെന്ന് കേടായിപ്പോകാൻ സാധ്യതയുണ്ട്.
അടുക്കള സിങ്കിൽ ഒരിക്കലും ഇടാൻ പാടില്ലാത്ത 7 സാധനങ്ങൾ ഇതാണ്
വീട്ടിൽ ജമന്തി ചെടി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
വീട്ടിലെ പായൽ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ
തണുപ്പുകാലത്ത് വീട്ടിൽ നിർബന്ധമായി വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്