അടുക്കള എളുപ്പം വൃത്തിയാക്കുന്നതിന് വേണ്ടി മാലിന്യങ്ങൾ സിങ്കിലേക്ക് ഒഴിച്ചുകളയാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വെള്ളം പോകുന്നതിന് തടസ്സമാകുന്നു.
പച്ചക്കറികൾ
നാരുള്ള പച്ചക്കറി മാലിന്യങ്ങൾ ഒരിക്കലും സിങ്കിൽ ഇടരുത്. ഇത് ഡ്രെയിനിൽ അടഞ്ഞിരിക്കുകയും വെള്ളം പോകുന്നതിന് തടസ്സമാവുകയും ചെയ്യുന്നു.
എണ്ണ
എണ്ണ, ബട്ടർ തുടങ്ങിയ സാധനങ്ങൾ സിങ്കിലേക്ക് ഒഴിച്ചുകളയുന്നത് ഒഴിവാക്കണം. ഇത് ഡ്രെയിനിൽ മാലിന്യങ്ങൾ പറ്റിയിരിക്കാൻ കാരണമാകുന്നു.
മുട്ടത്തോട്
സിങ്കിലേക്ക് മുട്ടത്തോട് ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അലിഞ്ഞുപോകാത്തതുകൊണ്ട് തന്നെ വെള്ളം പോകുന്നതിന് തടസ്സമാകുന്നു.
വേവിക്കാത്ത അരി
വേവിക്കാത്ത അരി സിങ്കിലേക്ക് ഇടുന്നത് ഒഴിവാക്കാം. വെള്ളം വീഴുമ്പോൾ ഇത് വീർക്കാനും അതുമൂലം വെള്ളം പോകാതാവുകയും ചെയ്യുന്നു.
മൈദ മാവ്
മൈദ, ഗോതമ്പ് പോലുള്ള സാധനങ്ങൾ സിങ്കിൽ കളയാതിരിക്കാൻ ശ്രദ്ധിക്കണം. ഇവ ഡ്രെയിനിൽ തങ്ങി നിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ചെറുചൂടുവെള്ളം
സിങ്കിലേക്ക് ചെറുചൂട് വെള്ളമൊഴിക്കുന്നത് തടഞ്ഞുനിൽക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ബേക്കിംഗ് സോഡ
സിങ്കിലെ അടവ് മാറ്റാൻ ബേക്കിംഗ് സോഡയും വിനാഗിരിയും മതി. സിങ്കിലേക്ക് ബേക്കിംഗ് സോഡ ഇട്ടതിന് ശേഷം അതിലേക്ക് വിനാഗിരി ഒഴിക്കണം. കുറച്ച് നേരം വെച്ചതിന് ശേഷം കഴുകിയാൽ മതി.