Home

ചെടികൾ വളർത്താം

ഓരോ ചെടിയും വ്യത്യസ്തമായ കാലാവസ്ഥയിലാണ് വളരുന്നത്. അതിനനുസരിച്ചാണ് അവയ്ക്ക് പരിപാലനം നൽകേണ്ടതും. തണുപ്പുകാലത്തും വളരുന്ന ചെടികൾ ഇതാണ്.

കറ്റാർവാഴ

വായുവിനെ ശുദ്ധീകരിക്കാൻ നല്ലതാണ് കറ്റാർവാഴ. ചൂടാണ് ആവശ്യമെങ്കിലും തണുപ്പ് കാലത്തും ഇത് നന്നായി വളരുന്നു.

സ്‌നേക് പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. വായുവിനെ ശുദ്ധീകരിക്കാൻ ഈ ചെടിക്ക് സാധിക്കും. ഏതുസാഹചര്യത്തിലും സ്‌നേക് പ്ലാന്റ് വളരും.

സ്പൈഡർ പ്ലാന്റ്

അന്തരീക്ഷത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും. നേരിട്ടല്ലാത്ത സൂര്യപ്രകാശവും കുറച്ച് വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം.

പീസ് ലില്ലി

പേരുപോലെ തന്നെ വീടിനുള്ളിൽ സമാധാനം നിറയ്ക്കാൻ പീസ് ലില്ലിക്ക് കഴിയും. വായുവിനെ ശുദ്ധീകരിക്കാനും പീസ് ലില്ലി നല്ലതാണ്.

ബാംബൂ പാം

വായുവിനെ ശുദ്ധീകരിക്കുന്നതിനൊപ്പം വീടിനുള്ളിൽ ഈർപ്പം നിലനിർത്താനും ഈ ചെടിക്ക് സാധിക്കും. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം.

റബ്ബർ പ്ലാന്റ്

വായുവിനെ ശുദ്ധീകരിക്കാനും വീടിന് ഏസ്തെറ്റിക് ലുക്ക് നൽകാനും റബ്ബർ പ്ലാന്റിന് സാധിക്കും. അതേസമയം ഇടയ്ക്കിടെ ചെടിക്ക് വെള്ളമൊഴിക്കാൻ മറക്കരുത്.

ചൈനീസ് എവർഗ്രീൻ

കുറച്ച് പ്രകാശവും വെള്ളവും മാത്രമാണ് ഈ ചെടിക്ക് ആവശ്യം. അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ഇതിന് സാധിക്കും.

വൈദ്യുതി ബില്ല് കുറയ്ക്കാൻ വീട്ടിൽ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

അടുക്കള സിങ്ക് വൃത്തിയായി സൂക്ഷിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

വീടിനുള്ളിലെ കൊതുക് ശല്യം ഇല്ലാതാക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ