Home
കാലാവസ്ഥ എന്തുതന്നെ ആയാലും കൊതുകിന്റെ ശല്യം ഉണ്ടായികൊണ്ടേയിരിക്കും. കൊതുകിനെ തുരത്താൻ വീട്ടിൽ ഈ ചെടികൾ വളർത്തൂ.
ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ കൊതുകിന് സാധിക്കില്ല. കൂടാതെ വീടിനുള്ളിൽ നല്ല സുഗന്ധം ലഭിക്കാനും യൂക്കാലിപ്റ്റസ് ചെടി നല്ലതാണ്.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് റോസ്‌മേരി. ഇതിന്റെ ഗന്ധത്തെ അതിജീവിക്കാൻ കൊതുകിന് സാധിക്കില്ല.
എളുപ്പം വളരുന്ന ചെടിയാണ് ജമന്തി. ഇതിന്റെ ശക്തമായ ഗന്ധം കൊതുകിനെയും ഇഴജന്തുക്കളെയും അകറ്റി നിർത്തുന്നു.
വീടിനുള്ളിൽ നല്ല സുഗന്ധം പരത്താനും ഭംഗി നൽകാനും ലാവണ്ടർ ചെടി നല്ലതാണ്. ഇതിന്റെ ഗന്ധം കൊതുകിന് ഇഷ്ടമില്ലാത്തതാണ്.
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പുതിന. കൊതുകിനെ തുരത്താനും ഈ ചെടി നല്ലതാണ്.
കൊതുക് വരുന്നതിനെ തടയാൻ സിട്രോണെല്ല ചെടി നല്ലതാണ്. ഇതിന്റെ ഗന്ധം കൊതുകിന് അസ്വസ്ഥതയുണ്ടാക്കുന്നു.
വീടിനുള്ളിലും വളർത്താൻ സാധിക്കുന്ന ചെടിയാണിത്. കൊതുകിനെ അകറ്റി നിർത്താൻ ക്യാറ്റ്നിപ് നല്ലതാണ്.
വീട്ടിൽ അണുക്കൾ പടരുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
മൈക്രോവേവിൽ ചൂടാക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ ഇതാണ്
വീട്ടിൽ സ്പൈഡർ പ്ലാന്റ് വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്