അടുക്കളയിൽ വിശ്രമം ഇല്ലാതെ പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ശരിയായ രീതിയിൽ ഇത് പ്രവർത്തിച്ചില്ലെങ്കിൽ കറന്റ് ബില്ല് കൂടാൻ കാരണമാകുന്നു.
കോയിൽ വൃത്തിയാക്കാം
കോയിൽ വൃത്തിയാക്കുന്നതിലൂടെ ഫ്രിഡ്‌ജിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിക്കുന്നു. പൊടിപടലങ്ങൾ അടഞ്ഞിരിക്കുമ്പോൾ ഫ്രിഡ്ജ് ശരിയായ രീതിയിൽ പ്രവർത്തിക്കാതെയാകുന്നു.
വാട്ടർ ഫിൽറ്റർ
വാട്ടർ ഫിൽറ്ററുള്ള ഫ്രിഡ്‌ജുകളിൽ ഇടയ്ക്കിടെ ഇത് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഡീഫ്രോസ്റ്റ് ചെയ്യാത്തത്
ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാതെ വരുമ്പോൾ ഐസ് അടിഞ്ഞുകൂടുന്നു. ഇത് ഫ്രിഡ്ജിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കറന്റ് ബില്ല് കൂടാനും കാരണമാകുന്നു.
ചുവരിനോട് ചേർത്ത് വെയ്ക്കരുത്
ഫ്രിഡ്ജ് ഒരിക്കലും ചുവരിനോട് ചേർത്ത് വെയ്ക്കാൻ പാടില്ല. ശരിയായ വായു സഞ്ചാരം ഇല്ലെങ്കിൽ ഫ്രിഡ്ജ് പെട്ടെന്ന് ചൂടാവാൻ കാരണമാകുന്നു.
താപനില
ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശരിയായ താപനിലയിൽ പ്രവർത്തിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പ് കൂടാനോ എന്നാൽ കുറയാനോ പാടില്ല.
സീലിലെ കേടുപാടുകൾ
ഫ്രിഡ്ജിന്റെ ഡോറിന് ചുറ്റുമുള്ള റബ്ബർ ഗാസ്കെറ്റാണ് സീൽ. ഇതിന് കേടുപാടുകൾ സംഭവിക്കുമ്പോൾ ഫ്രിഡ്ജ് ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുന്നു.
വൃത്തിയാക്കാം
ശരിയായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ഇടയ്ക്കിടെ ഫ്രിഡ്ജിന്റെ എല്ലാ ഭാഗങ്ങളും നന്നായി വൃത്തിയാക്കാം.