Home
ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുണ്ട്. ലാവണ്ടർ ചെടി ഇൻഡോറായി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
നല്ല സൂര്യപ്രകാശം ലാവണ്ടർ ചെടിക്ക് ആവശ്യമാണ്. അതിനാൽ തന്നെ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ഇത് വളർത്താൻ ശ്രദ്ധിക്കണം.
നല്ല നീർവാർച്ചയുള്ള മണ്ണാണ് ലാവണ്ടർ ചെടിക്ക് ആവശ്യം. വെള്ളം കെട്ടിനിൽക്കാത്ത ഡ്രെയിനേജ് ഹോളുകൾ ഉള്ള പോട്ട് ഉപയോഗിക്കുന്നതാണ് ഉചിതം.
ലാവണ്ടർ ചെടിക്ക് എപ്പോഴും വെള്ളം ഒഴിക്കേണ്ടി വരുന്നില്ല. മണ്ണിൽ ഈർപ്പം ഇല്ലാതാകുമ്പോൾ മാത്രം വെള്ളമൊഴിച്ചാൽ മതി.
അമിതമായി ഈർപ്പമുള്ള സ്ഥലങ്ങളിൽ ലാവണ്ടർ ചെടി വളർത്താൻ പാടില്ല.
നന്നായി വളരാൻ ചെടി ഇടയ്ക്കിടെ വെട്ടിവിടാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ ചെടി ആരോഗ്യത്തോടെ വളരുകയുള്ളൂ.
ചെടിയുടെ വളർച്ച ഘട്ടത്തിലാണ് വളം ഉപയോഗിക്കേണ്ടത്. ദ്രാവക വളം ഇടുന്നതാണ് നല്ലത്. ഇത് ശരിയായ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
നല്ല വായു സഞ്ചാരമുള്ള സ്ഥലത്താവണം ലാവണ്ടർ ചെടി വളർത്തേണ്ടത്.
ചെടികളിൽ വേപ്പെണ്ണ ഉപയോഗിക്കുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
കിടപ്പുമുറിയിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
അടുക്കളയിൽ നിന്നും പാറ്റയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
ശരീരത്തിന്റെ നല്ല ആരോഗ്യത്തിന് കഴിക്കേണ്ട നട്സുകൾ ഇതാണ്