ഒരു നട്സിനും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട നട്സുകൾ ഏതൊക്കെയാണെന്ന് അറിയാം.
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നതിന്
ബദാം, വാൾനട്ട്, കശുവണ്ടി എന്നിവ ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ചെറിയ അളവിൽ ദിവസവും കഴിക്കാവുന്നതാണ്.
തലച്ചോറിന്റെ ആരോഗ്യത്തിന്
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വാൽനട്ട് കഴിക്കുന്നത് നല്ലതാണ്. ഇതിൽ ഒമേഗ-3 ഫാറ്റി ആസിഡും, ആൽഫ- ലിനോലെനിക് ആസിഡും അടങ്ങിയിട്ടുണ്ട്.
തലമുടിയുടെ ആരോഗ്യത്തിന്
ബദാം, വാൽനട്ട് എന്നിവ തലമുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. ഇത് ദിവസവും കഴിക്കുന്നത് ഒരു ശീലമാക്കാം.
ശരീരഭാരം കുറയ്ക്കാൻ
ശരീരഭാരം കുറയ്ക്കാൻ ബദാം, പിസ്ത എന്നിവ കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് കലോറി കുറയ്ക്കാനും സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന്
ബദാം, വാൽനട്ട് എന്നിവ കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുന്നു.
എല്ലുകളുടെ ആരോഗ്യത്തിന്
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വാൽനട്ടും ബദാമും കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.
പാചക ഉപയോഗങ്ങൾ
ബദാം, പിസ്ത, വാൽനട്ട്, പീനട്ട് എന്നിവ കേക്ക്, കുക്കീസ് പോലുള്ള സാധനങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.