Home

കറിവേപ്പില

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് കറിവേപ്പില. ഇതിലെ കീടനാശിനിയെ ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

ഉപ്പും വിനാഗിരിയും

വിനാഗിരിയിൽ ഉപ്പ് ചേർത്തതിന് ശേഷം അതിലേക്ക് കറിവേപ്പില മുക്കിവയ്ക്കണം. ഇതിന്റെ അസിഡിറ്റി കീടനാശിനികളെ ഇല്ലാതാക്കുന്നു.

കഴുകി കളയാം

വിനാഗിരിയിൽ മുക്കിയതിന് ശേഷം ഒഴുകുന്ന വെള്ളത്തിൽ നന്നായി കറിവേപ്പില കഴുകിയെടുക്കണം. ഇത് കറിവേപ്പില വൃത്തിയായിരിക്കാനും സഹായിക്കുന്നു.

പുളി വെള്ളം

ഇലക്കറികൾ അണുവിമുക്തമാക്കാൻ പുളി വെള്ളം നല്ലതാണ്. ഇതിലെ നേരിയ അളവിലുള്ള അസിഡിറ്റി അണുക്കളെ ഇല്ലാതാക്കുന്നു.

ഇങ്ങനെ ചെയ്യാം

പുളി ചേർത്ത വെള്ളത്തിൽ കറിവേപ്പില 15 മിനിറ്റ് മുക്കിവയ്ക്കണം. ശേഷം ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകിയെടുക്കാം.

ബേക്കിംഗ് സോഡ

കീടനാശിനിയെ എളുപ്പം ഇല്ലാതാക്കാൻ ബേക്കിംഗ് സോഡ മതി. വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്തതിന് ശേഷം അതിലേക്ക് കറിവേപ്പില മുക്കിവയ്ക്കാം. ശേഷം കഴുകിയെടുക്കണം.

ചൂടുവെള്ളം

കറിവേപ്പില ചൂട് വെള്ളത്തിൽ നന്നായി കഴുകിയെടുക്കുന്നതും അണുക്കളെ എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു.

സൂക്ഷിക്കാം

വൃത്തിയാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ശരിയായ രീതിയിൽ സൂക്ഷിക്കുകയും ചെയ്താൽ മാത്രമേ കറിവേപ്പില കേടുവരാതിരിക്കുകയുള്ളു.

വീട്ടിൽ ചിലന്തി വരുന്നതിന്റെ 7 പ്രധാന കാരണങ്ങൾ ഇതാണ്

പ്രകൃതിദത്തമായി ഒച്ചിനെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

എലിയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

ജോലി സമ്മർദ്ദം കുറയ്ക്കാൻ ഓഫിസ് ഡെസ്കിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ