Home
വീടിനുള്ളിൽ സ്ഥിരം കാണുന്ന ജീവിയാണ് ചിലന്തി. എന്നാൽ ഇവ വരാനുള്ള കാരണം എന്താണെന്ന് അറിയുമോ.
ആൺചിലന്തികൾ ഇണചേരുന്നതിന് വേണ്ടി പെൺചിലന്തികളെ തേടി വലയൊരുക്കി കാത്തിരിക്കാറുണ്ട്. ഈ സമയങ്ങളിൽ ചിലന്തികൾ കൂടുതൽ ഉണ്ടാവാൻ സാധ്യതയുണ്ട്.
തണുപ്പ് കാലങ്ങളിൽ ചൂടിന് വേണ്ടി ചിലന്തികൾ വീടുകളിൽ കയറികൂടാറുണ്ട്. ചെറിയ ഇടകളിലൂടെയൊക്കെ ഇവ വീടിനകത്ത് പ്രവേശിക്കുന്നു.
ഇരയുള്ള സ്ഥലങ്ങളിലാണ് അധികവും ചിലന്തി ശല്യം ഉണ്ടാവുന്നത്. പ്രാണികളെ കുരുക്കാൻ വലയൊരുക്കി കാത്തിരിക്കും.
എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് നമ്മുടേത്. അതിനാൽ തന്നെ ഈ സമയങ്ങളിൽ അവയ്ക്ക് സുരക്ഷിതമായിരിക്കാൻ ഒരു സ്ഥലം ആവശ്യമാണ്.
ചിലന്തികൾക്ക് അതിജീവിക്കാൻ ഈർപ്പം ആവശ്യമാണ്. അധികം വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിൽ ഇവ സ്ഥിരമായി വരും.
സാധനങ്ങൾ വാരിവലിച്ച് കൂട്ടിയിടുമ്പോൾ ചിലന്തികൾക്ക് ഒളിച്ചിരിക്കാൻ സൗകര്യം കൂടുന്നു. അതിനാൽ തന്നെ ഇത്തരം സ്ഥലങ്ങളിൽ ചിലന്തികൾ സ്ഥിരമായി വരും.
ചിലയിനം ചിലന്തികൾക്ക് പുറത്തുണ്ടാവുന്നതിനേക്കാൾ അകത്തിരിക്കാനാണ് ഇഷ്ടം. അതിനാൽ തന്നെ അവ വീടിനുള്ളിലേക്ക് കയറിവരുന്നു.
പ്രകൃതിദത്തമായി ഒച്ചിനെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്
എലിയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്
ജോലി സമ്മർദ്ദം കുറയ്ക്കാൻ ഓഫിസ് ഡെസ്കിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
അടുക്കള തോട്ടത്തിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 പച്ചക്കറികൾ