പൂന്തോട്ടത്തിൽ ഒച്ചുകളുടെ ശല്യം ഉണ്ടാവുന്നത് സാധാരണമാണ്. എന്നാൽ ഇവയെ രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തന്നെ അകറ്റാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.
വൃത്തിയാക്കാം
പൂന്തോട്ടങ്ങൾ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കണം. ഇലകൾ കൂടി കിടക്കുന്നിടത്ത് ഒച്ച് വന്നിരിക്കാനും മുട്ടയിടാനും സാധ്യത കൂടുതലാണ്.
ചെടികൾ
ചില ചെടികൾ ഒച്ചുകൾക്ക് ഇഷ്ടമില്ലാത്തതാണ്. ലാവണ്ടർ, റോസ്മേരി, ഫേൺ തുടങ്ങിയ ചെടികൾ വളർത്തുന്നത് ഒച്ച് വരുന്നതിനെ തടയുന്നു.
മുട്ടത്തോട്
ചെടികൾക്ക് ചുറ്റും മുട്ടത്തോട് പൊടിച്ചിടാം. ഇത് ഒച്ചുകളുടെ സഞ്ചാരത്തിന് തടസ്സമാകുന്നു. ഇങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായും ഒച്ചുകൾ വരുന്നതിനെ തടയാൻ സാധിക്കും.
കാപ്പിപ്പൊടി
ഉപയോഗം കഴിഞ്ഞ കാപ്പിപ്പൊടി ചെടികൾക്ക് ചുറ്റും വിതറിയിടാം. ഇത് ഒച്ച് വരുന്നതിനെ തടയുന്നു. അതേസമയം ചെടികൾ നന്നായി വളരാനും കാപ്പിപ്പൊടി നല്ലതാണ്.
അമിതമായ ഈർപ്പം
ചെടികൾക്ക് വെള്ളമൊഴിക്കുന്നതുകൊണ്ട് തന്നെ പൂന്തോട്ടങ്ങളിൽ എപ്പോഴും ഈർപ്പം ഉണ്ടായിരിക്കും. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. ഇത് ഒച്ചുകൾ എപ്പോഴും വരാൻ കാരണമാകുന്നു.
എടുത്ത് കളയാം
സ്ഥിരമായി ഒച്ചുകൾ വരുമ്പോൾ അവയെ എടുത്ത് കളയുന്നതും ഒച്ച് പിന്നെയും വരുന്നതിനെ തടയാൻ സാധിക്കുന്നു.
ശ്രദ്ധിക്കാം
ഒച്ച് വരുന്നതിനെ തടയാൻ പൂന്തോട്ടങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇത് ഒച്ചിനെ അകറ്റി നിർത്താൻ സഹായിക്കുമെങ്കിലും ചെടികൾക്ക് നല്ലതല്ല.