ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. മണ്ണിലും വെള്ളത്തിലും വളരുന്ന ചെടികളുണ്ട്. വെള്ളത്തിൽ എളുപ്പം വളരുന്ന ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
മണി പ്ലാന്റ്
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് മണി പ്ലാന്റ്. വർഷങ്ങളോളം ഇത് വെള്ളത്തിൽ വളരും.
ഫിലോഡെൻഡ്രോൺ
ഫിലോഡെൻഡ്രോൺ വെള്ളത്തിൽ വളർത്തുമ്പോൾ പെട്ടെന്ന് വേരുകൾ പടരുകയും എളുപ്പം വളരുകയും ചെയ്യുന്നു.
സ്പൈഡർ പ്ലാന്റ്
വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇതിന്റെ ചെറിയ തൈകൾ വെള്ളത്തിലിട്ടു വളർത്തിയാൽ മതി.
ഇംഗ്ലീഷ് ഐവി
കാഴ്ച്ചയിൽ വളരെ മനോഹരമാണ് ഇംഗ്ലീഷ് ഐവി. വെള്ളത്തിൽ എളുപ്പം വളരുന്ന ചെടിയാണിത്.
ലക്കി ബാംബൂ
വെള്ളത്തിൽ ലക്കി ബാംബൂ പെട്ടെന്ന് വളരുന്നു. ഈ ചെടിക്കും കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
പുതിന
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഔഷധ സസ്യമാണ് പുതിന. ഇത് വെള്ളത്തിൽ നന്നായി വളരുന്നു.
ശ്രദ്ധിക്കാം
എല്ലാത്തരം ചെടികളും വെള്ളത്തിൽ വളരുകയില്ല. അതിനാൽ തന്നെ വെള്ളത്തിൽ എളുപ്പം വളരുന്ന ചെടികൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.