വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന പച്ചക്കറിയാണ് വെള്ളരി. എന്നാൽ ഇത് ഈ ചെടികൾക്കൊപ്പം വളർത്താൻ പാടില്ല.
തക്കാളി
വെള്ളരിയിലും തക്കാളിയിലും ഒരുപോലെ രോഗങ്ങൾ പടരാൻ സാധ്യത കൂടുതലാണ്. ഒരുമിച്ച് വളർത്തുമ്പോൾ ചെടികളുടെ വളർച്ചയെ ഇത് ബാധിക്കുന്നു.
കോളിഫ്ലവർ
ബ്രൊക്കോളി, ക്യാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ ഒരിക്കലും വെള്ളരിയുടെ അടുത്തായി വളർത്താൻ പാടില്ല. പോഷകങ്ങളും, വെള്ളവും ഇവയ്ക്ക് ഒരുപോലെ ആവശ്യമാണ്.
ഉരുളകിഴങ്ങ്
പോഷകങ്ങളും വെള്ളവും ഉരുളക്കിഴങ്ങിനും വെള്ളരിക്കും ആവശ്യമാണ്. അതിനാൽ തന്നെ ഒരുമിച്ച് വളർത്തുമ്പോൾ പോഷക ഗുണങ്ങൾ ആവശ്യമായ അളവിൽ ഇവയ്ക്ക് ലഭിക്കുകയില്ല.
പുതിന
വെള്ളരിക്ക് ആവശ്യമുള്ളതുപോലെ തന്നെ പോഷകങ്ങളും, വെള്ളവും, സൂര്യപ്രകാശവും പുതിനയ്ക്കും ആവശ്യമാണ്. ഒരുമിച്ച് വളർത്തുമ്പോൾ കൃത്യമായ അളവിൽ ഇത് ലഭിക്കാതെ വരുന്നു.
മത്തങ്ങ
വെള്ളരിക്കും, മത്തനും വളരാൻ കൂടുതൽ സ്ഥലം ആവശ്യമായി വരുന്നു. അതിനാൽ തന്നെ പോഷകങ്ങൾക്കും സ്ഥലത്തിനും വേണ്ടി ഇവയ്ക്കിടയിൽ മത്സരം ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
ഔഷധ സസ്യങ്ങൾ
റോസ്മേരി, ബേസിൽ തുടങ്ങിയ ഔഷധ സസ്യങ്ങൾ ഒരിക്കലും വെള്ളരിയുടെ അടുത്തായി വളർത്തരുത്. ഇതിന്റെ ശക്തമായ ഗന്ധം വെള്ളരിയുടെ രുചിയെ ബാധിച്ചേക്കാം.
യൂക്കാലിപ്റ്റസ്
സുഗന്ധതൈലങ്ങളിൽ പേരുകേട്ട ഒന്നാണ് യൂക്കാലിപ്റ്റസ്. എന്നാലിത് വെള്ളരിയുടെ അടുത്ത് വളർത്താൻ ഉചിതമല്ല.