Home
വീട് മനോഹരമാക്കാൻ ചെടികൾ വളർത്തുന്നതിലൂടെ സാധിക്കും. ബാൽക്കണിയിൽ ചെടികൾ വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ചെടികൾക്കും പൂക്കൾക്കും ചുറ്റുപാടും സമാധാന അന്തരീക്ഷം നിറയ്ക്കാൻ സാധിക്കും. ഇതിലൂടെ സമ്മർദ്ദം ഇല്ലാതാകുന്നു.
ലാവണ്ടർ, മുല്ല തുടങ്ങിയ മണമുള്ള ചെടികൾ ചുറ്റുപാടും നല്ല സുഗന്ധം പരത്തുന്നു. കൂടാതെ ഇവയ്ക്ക് വായുവിനെ ശുദ്ധീകരിക്കാനും കഴിയും.
ബാൽക്കണിയിൽ ചെടികൾ വളർത്തുന്നത് ചെറിയ സ്ഥലത്തെ വലിയ സ്‌പേസ് ആക്കി മാറ്റാൻ സഹായിക്കുന്നു.
ബാൽക്കണിയിൽ പച്ചപ്പ് നിറയ്ക്കാൻ ചെടികൾ വളർത്തുന്നതിലൂടെ സാധിക്കും. പൂക്കളുള്ള ചെടികൾ വളർത്തുന്നത് ബാൽക്കണിക്ക് കൂടുതൽ ഭംഗി നൽകുന്നു.
വ്യത്യസ്തമായ നിറത്തിലും ആകൃതിയിലും ചെടികൾ ലഭ്യമാണ്. നിങ്ങൾക്കിഷ്ടമുള്ള ചെടികൾ വളർത്താവുന്നതാണ്.
പൂക്കൾ ഉണ്ടാവുമ്പോൾ അതിലേക്ക് പൂമ്പാറ്റകളെയും തേനീച്ചകളെയും ആകർഷിക്കാൻ സാധിക്കും. ഇത് ബാൽക്കണിയെ കൂടുതൽ മനോഹരമാക്കുന്നു.
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടികൾ ആകണം തെരഞ്ഞെടുക്കേണ്ടത്.
വീട് മനോഹരമാക്കാൻ ഈ 7 ഇൻഡോർ ചെടികൾ വളർത്തൂ
വെള്ളരിയോട് ചേർന്ന് വളർത്താൻ പാടില്ലാത്ത 7 ചെടികൾ ഇതാണ്
വീട്ടിൽ അരേക്ക പാം വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
അടുക്കളയിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്