Home

ചെടികൾ വളർത്താം

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവസവിശേഷതകളാണ് ഉള്ളത്. സമ്മർദ്ദം കുറയ്ക്കാൻ ഓഫീസ് ഡെസ്കിൽ ഈ ചെടികൾ വളർത്തൂ.

പീസ് ലില്ലി

ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. കൂടാതെ ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കുന്നു.

മണി പ്ലാന്റ്

പോസിറ്റീവ് എനർജി ലഭിക്കാൻ മണി പ്ലാന്റ് വളർത്താവുന്നതാണ്. ചെറിയ പരിചരണത്തോടെ വളരുന്ന ഈ ചെടി വെള്ളത്തിലും നന്നായി വളരും.

ഇംഗ്ലീഷ് ഐവി

ഈ ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. കൂടാതെ ശാന്തമായ അന്തരീക്ഷം ലഭിക്കാനും ഇത് നല്ലതാണ്.

സ്‌നേക് പ്ലാന്റ്

ചെറിയ പരിചരണത്തോടെ വളർത്താൻ പറ്റിയ ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സമാധാന അന്തരീക്ഷം നൽകാനും സാധിക്കും.

ബോസ്റ്റോൺ ഫേൺ

ചെറിയ സ്ഥലത്ത് എളുപ്പം വളരുന്ന ചെടിയാണ് ബോസ്റ്റോൺ ഫേൺ. ഈ ചെടിക്ക് ഈർപ്പത്തെ നിലനിർത്താൻ സാധിക്കും.

തുളസി

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ചെടിയാണ് തുളസി. കൂടാതെ ഇതിന്റെ ഗന്ധം ശാന്തമായ അന്തരീക്ഷം ലഭിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

ബാംബൂ പാം

ഏതൊരു സ്ഥലത്തും എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ബാംബൂ പാം. സമ്മർദ്ദം കുറയ്ക്കാൻ ഈ ചെടിക്ക് കഴിയും.

അടുക്കള തോട്ടത്തിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 പച്ചക്കറികൾ

വെള്ളത്തിൽ നന്നായി വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്

ബാൽക്കണിയിൽ ചെടികൾ വളർത്തുന്നതിന്റെ ഗുണങ്ങൾ ഇതാണ്

വീട് മനോഹരമാക്കാൻ ഈ 7 ഇൻഡോർ ചെടികൾ വളർത്തൂ