Home
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ജമന്തി. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ചെടികളിൽ വരുന്ന കീടങ്ങളെ അകറ്റി നിർത്താൻ ജമന്തി ചെടിക്ക് സാധിക്കും. ഇതിന്റെ ശക്തമായ ഗന്ധം കീടങ്ങൾക്ക് ഇഷ്ടമില്ലാത്തതാണ്.
നല്ല വളമുള്ള മണ്ണിൽ എളുപ്പം വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് ജമന്തി. വെള്ളവും കുറച്ച് മാത്രമാണ് ആവശ്യം.
ജമന്തി വീടിന്റെ ബാൽക്കണിയിൽ വളർത്തുന്നത് കൊതുകിനെ തുരത്താൻ സഹായിക്കുന്നു. കൊതുകുകൾക്ക് ഇതിന്റെ ഗന്ധത്തെ അതിജീവിക്കാൻ സാധിക്കില്ല.
ഓറഞ്ച്, മഞ്ഞ, ചുവപ്പ് തുടങ്ങിയ നിറങ്ങളിലെല്ലാം ജമന്തി ചെടിയുണ്ട്. ഇത് വീടിന് കൂടുതൽ ഭംഗി നൽകുന്നു.
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ജമന്തി ചെടിക്ക് സാധിക്കും.
ഇതിന്റെ ശക്തമായ ഗന്ധം വീടിന് ചുറ്റും നല്ല സുഗന്ധം പരത്തുന്നു.
നേരിട്ടുള്ള സൂര്യപ്രകാശമാണ് ജമന്തി ചെടിക്ക് ആവശ്യം. കുറഞ്ഞത് 6 മണിക്കൂർ എങ്കിലും സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്.
വീട്ടിലെ പായൽ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ
തണുപ്പുകാലത്ത് വീട്ടിൽ നിർബന്ധമായി വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
വൈദ്യുതി ബില്ല് കുറയ്ക്കാൻ വീട്ടിൽ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
അടുക്കള സിങ്ക് വൃത്തിയായി സൂക്ഷിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ