മഴക്കാലത്ത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യമാണ് വീടിനുള്ളിൽ ഈർപ്പം ഇറങ്ങുന്നത്. ഈർപ്പം ഉണ്ടാവുന്നതിനെ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
പരിശോധിക്കാം
മഴക്കാലത്ത് ചുവരുകളും, ജനാലയും വാതിലുമെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഇവയിൽ വിള്ളലുകൾ ഉണ്ടായാൽ എളുപ്പം വെള്ളമിറങ്ങും.
വാട്ടർപ്രൂഫ് ചെയ്യാം
മഴക്കാലത്ത് വീടിന്റെ റൂഫ്, ടെറസ് എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് വാട്ടർപ്രൂഫിങ് ചെയ്തിട്ടില്ലെങ്കിൽ വീടിനുള്ളിലേക്ക് വെള്ളമിറങ്ങാൻ സാധ്യതയുണ്ട്.
സൂര്യപ്രകാശം
വീടിനുള്ളിൽ ഈർപ്പം ഇറങ്ങുന്നതിനെയും ദുർഗന്ധം ഉണ്ടാവുന്നതിനെയും തടയാൻ സൂര്യപ്രകാശം അത്യാവശ്യമാണ്. ജനാലയും വാതിലുകളും ഇടക്ക് തുറന്നിടാൻ ശ്രദ്ധിക്കണം.
കാർപെറ്റ്, റഗ് ഒഴിവാക്കാം
കാർപെറ്റ്, റഗ് എന്നിവ മഴക്കാലത്ത് ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇതിന് കട്ടി കൂടുതൽ ആയതിനാൽ തന്നെ എളുപ്പം ഈർപ്പത്തെ ആഗിരണം ചെയ്യുന്നു.
ഡ്രെയിനേജ് ഉറപ്പാക്കാം
ശരിയായ ഡ്രെയിനേജ് ഇല്ലെങ്കിൽ വെള്ളം കെട്ടിനിൽക്കുകയും വീടിന്റെ ഫൗണ്ടേഷനിലും ചുവരിലും വെള്ളമിറങ്ങാൻ കാരണമാവുകയും ചെയ്യുന്നു.
ക്രോസ് വെന്റിലേഷൻ
വീടിനുള്ളിൽ നല്ല വായുസഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കണം. മുറികളുടെ എതിർവശത്തുള്ള ജനാലകളും വാതിലും തുറന്നിടുന്നതിലൂടെ ക്രോസ് വെന്റിലേഷൻ ഉറപ്പാക്കാൻ സാധിക്കും.
തുണികൾ ഉണക്കുന്നത്
മഴക്കാലത്ത് തുണികൾ ഉണക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. വീടിനുള്ളിൽ ഉണക്കുമ്പോൾ നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ഇടാൻ ശ്രദ്ധിക്കണം.