Home

പ്രാണികളെ തുരത്താം

മഴക്കാലത്ത് വീടിനുള്ളിൽ പലതരം പ്രാണികളുടെ ശല്യം ഉണ്ടാകുന്നു. പ്രകൃതിദത്തമായ രീതിയിൽ പ്രാണികളെ തുരത്താൻ ഇങ്ങനെ ചെയ്താൽ മതി.

കർപ്പൂരം

പ്രാണികളെ തുരത്താൻ കർപ്പൂരം നല്ലതാണ്. അടച്ചിട്ട മുറികളിലും, ടേബിൾ, വാതിൽ എന്നിവയുടെ ഇടയിലും കർപ്പൂരം കത്തിച്ചുവെക്കുന്നത് ജീവികളെ അകറ്റി നിർത്താൻ സഹായിക്കുന്നു.

വാം ലൈറ്റുകൾ

വെള്ള, നീല എന്നീ നിറങ്ങൾ പ്രാണികളെ ആകർഷിക്കുന്നു. അതിനാൽ തന്നെ മഴക്കാലത്ത് വീടിന് പുറത്ത് വാം ലൈറ്റുകൾ ഉപയോഗിക്കുന്നതാണ് ഉചിതം.

കൊതുക് വല

ജനാലകളിലും വാതിലിലും കൊതുക് വല ഇടുന്നതിലൂടെ കൊതുകും മറ്റു പ്രാണികളും വീടിനുള്ളിലേക്ക് കയറുന്നത് തടയാൻ സാധിക്കും.

വൃത്തിയുണ്ടാവണം

അഴുക്ക്, മാലിന്യങ്ങൾ, ഈർപ്പം എന്നിവയുള്ള സ്ഥലങ്ങളിലാണ് ഇത്തരം പ്രാണികളും ജീവികളും ഉണ്ടാവുന്നത്. അതിനാൽ തന്നെ വീടും പരിസരവും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കണം.

ഫുൾ സ്ലീവ് ധരിക്കാം

വീടിന് പുറത്തിറങ്ങുമ്പോൾ ലൈറ്റ് നിറത്തിലുള്ള, ഫുൾ സ്ലീവ് വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. ഡാർക്ക് നിറങ്ങൾ പ്രാണികളെ കൂടുതൽ ആകർഷിക്കുന്നു.

വെള്ളം കെട്ടിനിൽക്കുന്നത്

വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനിൽക്കുന്നത് തടയണം. ഇത് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ കാരണമാകുന്നു. മഴക്കാലത്ത് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

സുഗന്ധതൈലങ്ങൾ

വേപ്പ്, സിട്രോണെല്ല, യൂക്കാലിപ്റ്റസ്, ലാവണ്ടർ, ഇഞ്ചിപ്പുല്ല് തുടങ്ങിയവയുടെ സുഗന്ധതൈലങ്ങൾ ഉപയോഗിച്ച് പ്രാണികളെ അകറ്റി നിർത്താൻ സാധിക്കും.

മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ബാത്‌റൂമിൽ പെട്ടെന്ന് വളരുന്ന 7 ഇനം ഇൻഡോർ ചെടികൾ ഇതാണ്

വീട്ടിൽ മണി ട്രീ വളർത്തുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 കാര്യങ്ങൾ ഇതാണ്

ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്; ഇത് വീടിന്‌ കേടുപാടുകൾ ഉണ്ടാക്കുന്നു