പലപ്പോഴും എളുപ്പം കരുതി മാലിന്യങ്ങൾ ടോയ്‌ലറ്റിലേക്ക് വലിച്ചെറിഞ്ഞ് ഫ്ലഷ് ചെയ്യാറുണ്ട്. ആദ്യമൊക്കെ ഇത് പ്രശ്നമില്ലാതെ പോകുമെങ്കിലും പിന്നീട് വെള്ളം പോകാത്ത അവസ്ഥയിലെത്തുന്നു.
Image credits: Getty
ബേബി വൈപ്പുകൾ
എളുപ്പത്തിൽ ജീർണിച്ച് പോകുന്നവയല്ല ബേബി വൈപ്പുകൾ. അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ ടോയ്‌ലറ്റിൽ ഇടരുത്.
Image credits: Getty
മുടി
ചീകി കഴിയുമ്പോൾ ചീപ്പിൽ ഉണ്ടായിരിക്കുന്ന മുടി ക്ലോസറ്റിൽ ഇടുന്നവരുണ്ട്. ഇങ്ങനെ ചെയ്യാൻ പാടില്ല. ഇത് വെള്ളത്തിന്റെ ഒഴുക്കിന് തടസ്സങ്ങൾ ഉണ്ടാക്കുന്നു.
Image credits: Getty
സാനിറ്ററി നാപ്കിൻ
സ്ഥിരമായി കണ്ടുവരുന്ന പ്രശ്നമാണ് സാനിറ്ററി നാപ്കിൻ ടോയ്‌ലറ്റിൽ അടഞ്ഞിരിക്കുന്നത്. ഇത് ഒരിക്കലും നശിച്ചു പോകാത്തതിനാലാണ് ടോയ്‌ലറ്റ് ബ്ലോക്ക് ആകുന്നത്.
Image credits: Getty
ചൂയിങ് ഗം
വെള്ളത്തിൽ അലിഞ്ഞുപോകുന്ന ഒന്നല്ല ചൂയിങ് ഗം. അതിനാൽ തന്നെ ഇത് ടോയ്‌ലറ്റിൽ ഇട്ട് ഫ്ലഷ് ചെയ്താൽ അടഞ്ഞുപോകാൻ സാധ്യതയുണ്ട്.
Image credits: Getty
ഭക്ഷണ വസ്തുക്കൾ
ഭക്ഷണ സാധനങ്ങൾ ഒരിക്കലും ടോയ്‌ലറ്റിൽ ഇടാൻ പാടില്ല. ഇത് ജീർണിച്ച് പോകുമെങ്കിലും ഒരുപാട് സമയം എടുക്കുന്നതിനാൽ ടോയ്‌ലറ്റ് അടഞ്ഞു പോകും.
Image credits: Getty
സിഗരറ്റ്
ഉപയോഗിച്ച് കഴിഞ്ഞ സിഗരറ്റ് കുറ്റികൾ ഒരിക്കലും ടോയ്‌ലറ്റിലിട്ട് ഫ്ലഷ് ചെയ്യരുത്. ഇത് ടോയ്‌ലറ്റ് ബ്ലോക്ക് ആകാൻ കാരണമാകുന്നു.
Image credits: Getty
മരുന്നുകൾ
ഉപയോഗശൂന്യമായ മരുന്നുകൾ ഒരിക്കലും ടോയ്‌ലറ്റിലിട്ട് ഫ്ലഷ് ചെയ്യരുത്. ഇത് ടോയ്‌ലറ്റ് ബ്ലോക്ക് ആകാൻ കാരണമാകുന്നു.