Home
വീട് പെയിന്റ് ചെയ്യുമ്പോൾ പല ഘടകങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. ഇല്ലെങ്കിൽ തെറ്റുകൾ സംഭവിക്കാം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
പ്ലാസ്റ്ററിങ് ചെയ്തതിന് ശേഷം അത് നന്നായി ഉണഗി കഴിഞ്ഞാലേ പ്രൈമർ ചുമരിൽ അടിക്കാൻ പാടുള്ളു. ശേഷം അതിനുമേൽ പുട്ടി ഇടാം. അതിനുശേഷവും പ്രൈമർ അടിക്കണം.
ഒരു ഘട്ടത്തിലും പെയിന്റ് ചെയ്യുമ്പോൾ ചുവർ നന്നായി ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ പിന്നീട് പെയിന്റ് ഇളകി വരാൻ സാധ്യതയുണ്ട്.
മുറിയുടെ സീലിങ്ങിന് എപ്പോഴും വെള്ള നിറം നൽകുന്നതാണ് നല്ലത്. ഇത് പുറത്ത് നിന്നും വരുന്ന പ്രകാശത്തെ നന്നായി പ്രതിഫലിപ്പിച്ച് വെളിച്ചം നൽകുന്നു.
കൂടുതൽ ശാന്തത നൽകുന്ന നിറങ്ങളാവണം കിടപ്പുമുറികൾക്ക് കൊടുക്കേണ്ടത്. നീല, പച്ച, റോസ് തുടങ്ങിയ നിറങ്ങൾ കൊടുക്കാവുന്നതാണ്.
അടുക്കളയിലും വർക്ക് ഏരിയകളിലും കൂടിയ എമൽഷനുകൾ ഉപയോഗിക്കാം. ചൂടും പുകയും കൂടുമ്പോൾ ഇത് ഇളകി വരുന്നത് ഒഴിവാക്കാൻ സഹായിക്കും.
പഴയ പെയിന്റ് നന്നായി ഉരച്ച് കളഞ്ഞ് കഴുകി വൃത്തിയാക്കിയതിന് ശേഷം
പ്രായമേറും അടിച്ചിട്ടെ പുതിയതായി പെയിന്റ് ചെയ്യാൻ പാടുള്ളു. ഈ സമയം ഭിത്തിയിൽ നനവില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
സിമന്റ് തേപ്പ് നടത്തിയ ഭിത്തിയുടെ ഫിനിഷിങ്ങിനാണ് പുട്ടി ഉപയോഗിക്കുന്നത്. പുറംഭാഗത്ത് അടിക്കുമ്പോൾ എക്സ്റ്റീരിയറും അകത്ത് അടിക്കുമ്പോൾ ഇന്റീരിയർ പുട്ടിയും അടിക്കാം.