Home
വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് നമുക്ക് സന്തോഷവും പോസിറ്റീവ് എനർജിയും നൽകുന്നു. എന്നാൽ ചെടികൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വീടുകളിൽ വളർത്തുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. എന്നാൽ ഇത്
ഉള്ളിൽ ചെന്നാൽ മനുഷ്യർക്കും മൃഗങ്ങൾക്കും ദഹനപ്രശ്‌നങ്ങൾ ഉണ്ടാവാം.
അമരാന്തസിൽ അമിതമായി പൂമ്പൊടിയുണ്ടാകുന്നു. ഇത് മനുഷ്യർക്ക് അലർജിയുണ്ടാക്കാൻ കാരണമാകുന്നു.
എല്ലാവർക്കും പ്രിയപ്പെട്ട ചെടിയാണ് ഇംഗ്ലീഷ് ഐവി. ഇതിന് ഗുണങ്ങൾ ഉണ്ടെങ്കിലും മനുഷ്യർക്കും മൃഗങ്ങൾക്കും പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്.
എളുപ്പത്തിൽ വളരുന്ന ചെടിയാണ് പോത്തോസ്. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്ന ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷമാണ്.
ഒട്ടുമിക്ക വീടുകളിലും പീസ് ലില്ലി വളർത്താറുണ്ട്. എന്നാൽ ഇതിന്റെ ഇല മുതൽ പൂക്കൾ വരെ പൂച്ചകൾക്ക് വിഷബാധയുണ്ടാക്കാൻ കാരണമാകുന്നു.
ആനച്ചെവിപോലെ വലിപ്പമുള്ള ഈ ചെടിയിൽ വിഷാംശമുള്ള കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റൽസ് അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികൾക്കും വളർത്ത് മൃഗങ്ങൾക്കും ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
ഇതിൽ മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷകരമായ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഫിലോഡെൻഡ്രോൺ വളർത്തുമ്പോൾ ശ്രദ്ധിക്കണം.