Home
ഉറുമ്പ് കൂട് കൂട്ടാത്ത വീടുകൾ ഉണ്ടാവില്ല. എല്ലാ ഇടങ്ങളിലും ഇവ എപ്പോഴും കാണപ്പെടുന്നു. ഉറുമ്പുകളുടെ ശല്യം വർധിച്ചാൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നു.
മഴക്കാലങ്ങളിൽ വെള്ളം കയറി കൂടുകൾ നശിക്കുമ്പോൾ ഇവ നനവില്ലാത്ത സ്ഥലങ്ങളിലേക്ക് കയറിപ്പറ്റുന്നു.
ഉറുമ്പുകൾ വരുന്ന സ്ഥലങ്ങളിൽ നാരങ്ങ നീര് അല്ലെങ്കിൽ അവയുടെ തോട് വയ്ക്കുകയോ ചെയ്യാം. നാരങ്ങയുടെ ഗന്ധം സഹിക്കവയ്യാതെ ഉറുമ്പുകൾ വരില്ല.
വിനാഗിരിയും വെള്ളവും ചേർത്തതിന് ശേഷം അതിലേക്ക് സുഗന്ധതൈലം കൂടെ ഇട്ടുകൊടുക്കാം. ഇതിന്റെ ഗന്ധം കാരണം ഉറുമ്പുകൾ പിന്നെ വരുകയില്ല.
ചെറുചൂടുവെള്ളം ഒഴിച്ച് ഓറഞ്ചിന്റെ തൊലി നന്നായി അരച്ചെടുക്കാം. കുഴമ്പ് രൂപത്തിലാക്കിയ ഇത് ഉറുമ്പുകൾ വരുന്ന സ്ഥലത്ത് തേച്ചുപിടിപ്പിച്ചാൽ മതി.
പൊടിയുപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ചതിന് ശേഷം ഉറുമ്പ് വരുന്ന സ്ഥലത്ത് ഈ ലായനി ഒഴിച്ച് കൊടുക്കാം. ഇങ്ങനെ ചെയ്താൽ ഉറുമ്പുകൾ വരുന്നത് തടയാൻ സാധിക്കും.
എരിവ് ഇഷ്ടമില്ലാത്തതുകൊണ്ട് തന്നെ കുരുമുളക് ഉപയോഗിച്ച് ഉറുമ്പിനെ തുരത്താം. ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ കുരുമുളക് പൊടി വിതറിയിട്ടാൽ മതി.
ചോക്കിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ പൊടിച്ചോ വരച്ചിടുകയോ ചെയ്യാം.
പാചകത്തിന് മാത്രമല്ല ഉപ്പ് ഇങ്ങനെയും ഉപയോഗിക്കാം
അടുക്കളയിലെ മീനിന്റെ ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ
ഉപയോഗം കഴിഞ്ഞ ഈ 7 ഇലക്ട്രോണിക് മാലിന്യങ്ങൾ ഉടനെ മാറ്റിക്കോളൂ
ഡിഷ് വാഷറിലെ ദുർഗന്ധത്തെ അകറ്റാൻ ചെയ്യേണ്ട 7 കാര്യങ്ങൾ