Home
ഉപ്പ് രുചിക്ക് മാത്രമല്ല വൃത്തിയാക്കാനും ഉപയോഗിക്കാൻ സാധിക്കും. ഉപ്പിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
തുരുമ്പ് കളയാൻ ഉപ്പ് മതി. തുരുമ്പെടുത്തഭാഗത്ത് ഉപ്പിട്ട് നന്നായി ഉരച്ച് കഴുകാം. ഇത് തുരുമ്പിനെ എളുപ്പത്തിൽ ഇല്ലാതാക്കുന്നു.
വസ്ത്രങ്ങളിൽ ഈർപ്പം തങ്ങി നിന്നാൽ അതുമൂലം ദുർഗന്ധം ഉണ്ടാവാൻ സാധ്യതയുണ്ട്. ഉപ്പും നാരങ്ങ നീരും ചേർത്ത കുഴമ്പ് വസ്ത്രത്തിൽ തേച്ചുപിടിപ്പിക്കാം.
ഫിഷ് ടാങ്ക് വൃത്തിയാക്കാൻ ഉപ്പിട്ട നന്നായി കഴുകിയെടുത്താൽ മതി. വൃത്തിയാകുന്നതിനൊപ്പം അണുവിമുക്തമാവുകയും ചെയ്യുന്നു.
സവാളയും വെളുത്തുള്ളിയുമൊക്കെ മുറിച്ചാൽ പിന്നെ കൈകളിൽ അതിന്റെ ഗന്ധം തങ്ങി നിൽക്കുന്നു. ഈ ദുർഗന്ധം ഇല്ലാതാക്കാൻ ഉപ്പ് വെള്ളത്തിൽ കഴുകിയാൽ മതി.
സിങ്കിൽ പറ്റിപ്പിടിച്ച കറയും ദുർഗന്ധവും ഇല്ലാതാക്കാൻ ഉപ്പ് സിങ്കിലേക്ക് വിതറിയാൽ മതി. ശേഷം കുറച്ച് തണുത്ത വെള്ളവും അതിലേക്ക് ഒഴിച്ച് കൊടുക്കാം.
നിലം തുടയ്ക്കുന്ന വെള്ളത്തിൽ കുറച്ച് ഉപ്പ് കൂടെ ചേർത്താൽ പ്രാണികളും ഉറുമ്പും വരുന്നതിനെ തടയാൻ സാധിക്കും.
പാത്രത്തിൽ മെഴുക്ക് കളയാനും ഉപ്പ് മാത്രം മതി. വൃത്തിയാക്കേണ്ട പാത്രത്തിലേക്ക് ഉപ്പിട്ട് വെള്ളമൊഴിച്ച് വയ്ക്കാം. ശേഷം കഴുകിയെടുത്താൽ മതി.
അടുക്കളയിലെ മീനിന്റെ ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ
ഉപയോഗം കഴിഞ്ഞ ഈ 7 ഇലക്ട്രോണിക് മാലിന്യങ്ങൾ ഉടനെ മാറ്റിക്കോളൂ
ഡിഷ് വാഷറിലെ ദുർഗന്ധത്തെ അകറ്റാൻ ചെയ്യേണ്ട 7 കാര്യങ്ങൾ
മണ്ണില്ലാതെ വീട്ടിൽ വളർത്താൻ കഴിയുന്ന 9 ചെടികൾ