Home
ഡിഷ് വാഷർ വന്നതോടെ അടുക്കളയിൽ പാത്രം കഴുകുന്ന ജോലി കൂടുതൽ എളുപ്പമുള്ളതായി. എന്നാൽ ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ ഉപകരണത്തിന് കേടുപാടുകൾ സംഭവിക്കാം.
പാത്രത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ ഇരുന്നാൽ അവ ഡിഷ്‌വാഷറിൽ അടഞ്ഞിരിക്കുകയും പാത്രങ്ങൾ ശരിയായ രീതിയിൽ വൃത്തിയാകാതെയുമാവുന്നു. പിന്നീട് ഇത് ദുർഗന്ധമായി മാറാനും വഴിയൊരുക്കും.
ഭക്ഷണ മാലിന്യങ്ങൾ പൂർണമായും കളഞ്ഞതിന് ശേഷം മാത്രമേ ഡിഷ് വാഷറിൽ പത്രങ്ങൾ കഴുകാൻ പാടുള്ളു.
ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും അടിഞ്ഞുകൂടിയാൽ ഡിഷ് വാഷറിൽ ദുർഗന്ധം ഉണ്ടാകുന്നു.
മാലിന്യങ്ങൾ ഉണ്ടെങ്കിൽ ഡ്രെയിനിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണ് ഫിൽറ്റർ സ്ഥാപിച്ചിരിക്കുന്നത്. ഉപയോഗം കഴിഞ്ഞാൽ ഇത് വൃത്തിയാക്കേണ്ടതുണ്ട്.
ഡിഷ് വാഷറിന്റെ ഫിൽറ്റർ ഇടയ്ക്കിടെ പരിശോധിക്കുകയും അഴിച്ചു മാറ്റി വൃത്തിയാക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഫിൽറ്ററിൽ അഴുക്കുകൾ അടിഞ്ഞുകൂടിയാൽ ഡ്രെയിൻ അടഞ്ഞുപോകും. ഇത് ഡ്രെയിനിൽ നിന്നും ദുർഗന്ധമുണ്ടാകാൻ കാരണമാകുന്നു.
ചെറിയ രീതിയിലുള്ള അടവുകളാണെങ്കിൽ ഫിൽട്ടർ വൃത്തിയാക്കിയാൽ ശരിയാകും. ഇനി വലിയ രീതിയിലുള്ള അടവാണെങ്കിൽ പ്ലംബറിനെ സമീപിക്കുന്നതാണ് നല്ലത്.