Home

ചിതൽ

നിശബ്ദമായി തടി തിന്ന് നശിപ്പിക്കുന്ന കീടങ്ങളാണ് ചിതലുകൾ. വീട്ടിലെ തടികൊണ്ടുള്ള വസ്തുക്കൾക്കും അലങ്കാരങ്ങൾക്കും ഇത് കേടുപാടുകൾ വരുത്തുന്നു.   

Image credits: Getty

ഈർപ്പം ഉണ്ടാകരുത്

തടികളിൽ ചിതൽ വരാനുള്ള പ്രധാന കാരണം തടിയിലുണ്ടാകുന്ന ഈർപ്പമാണ്. ഈർപ്പമുള്ള സ്ഥലങ്ങൾ ഇവ നന്നായി വളരുന്നു.
 

Image credits: Getty

ചിതലിനെ പ്രതിരോധിക്കാം

ഫർണിച്ചറുകൾ പോളിഷ് ചെയ്താൽ ചിതലിനെ പ്രതിരോധിക്കാൻ സാധിക്കും. വാതിൽ, ഷെൽഫ്, തുടങ്ങിയ സ്ഥലങ്ങൾ പോളിഷ് ചെയ്യുന്നത് ചിതൽ വരുന്നതിനെ തടയുന്നു. 

Image credits: Getty

ഫർണിച്ചറുകൾ പരിശോധിക്കാം

ചിതലുകൾ ഫർണിച്ചറിന് കേടുപാടുകൾ വരുത്തുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ വാതിലുകളൂം ജനാലകളും പരിശോധിക്കേണ്ടത് പ്രധാനമാണ്. 

Image credits: Getty

സൂര്യപ്രകാശം

എപ്പോഴും സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ ഫർണിച്ചറുകൾ ഇട്ടാൽ ചിതൽ പോലുള്ള കീടങ്ങൾ വരുന്നത് തടയാൻ സാധിക്കും. 

Image credits: Getty

ചിതൽ ഉണ്ടായാൽ

ഫർണിച്ചറുകളിൽ ചിതൽ ഉണ്ടായാൽ ഉടൻ വെയിലത്ത് ഇടണം. കുറഞ്ഞത് 4 ദിവസമെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ സൂക്ഷിക്കണം.

Image credits: Getty

മാലിന്യങ്ങൾ കളയാം

വീടിനുള്ളിൽ മാലിന്യങ്ങൾ കൂട്ടിയിട്ടാലും ചിതലുകൾ വരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വീട് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. 
 

Image credits: Getty

ചിതലിനെ തുരത്താം

പോളിഷ് ചെയ്യാതെ തന്നെ ചിതലുകളെ തുരത്താൻ സാധിക്കും. വേപ്പെണ്ണ ഒരു കുപ്പിയിലാക്കി ചിതലുള്ള  ഭാഗത്ത് സ്പ്രേ ചെയ്ത് കൊടുത്താൽ മതി. 

Image credits: Getty

തുളസി തഴച്ചു വളരാൻ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ 

എയർ ഫ്രൈയറിലെ കറ കളയാൻ ഇതാ 7 പൊടിക്കൈകൾ 

ചിയ സീഡിന്റെ മൈക്രോഗ്രീൻസ് ഉണ്ടാക്കാൻ ഈ 8   കാര്യങ്ങൾ അറിഞ്ഞിരിക്കണം  

ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ