Home

തുളസി

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തുളസി ചെടി.  പലതരം മരുന്നുകൾക്കും തുളസി ചെടി ഉപയോഗിക്കുന്നുണ്ട്. 
 

Image credits: Getty

ചൂട് സമയം

ചൂട് സമയങ്ങളിൽ തുളസി ചെടി എളുപ്പത്തിൽ  പട്ടുപോകുന്നു. അതിനാൽ തന്നെ വേനൽക്കാലത്ത് തുളസി ചെടിക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. 
 

Image credits: Getty

മണ്ണിലെ ഈർപ്പം

ചൂട് കാറ്റടിക്കുമ്പോൾ ചെടി വരണ്ട് പോകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മണ്ണ് ഡ്രൈ ആയി തുടങ്ങുമ്പോഴേക്കും വെള്ളം ഒഴിച്ച് കൊടുക്കണം. 

Image credits: Getty

ചെടി മാറ്റി നടാം

ചെടി ഉണങ്ങി തുടങ്ങിയാൽ അതിനർത്ഥം ശരിയായ രീതിയിൽ വെള്ളം വലിച്ചെടുക്കാൻ സാധിക്കുന്നില്ല എന്നാണ്. ഇത്തരം സാഹചര്യങ്ങളിൽ ചെടി മാറ്റി നടുന്നതാണ് നല്ലത്. 

Image credits: Getty

സൂര്യപ്രകാശം അധികമായാൽ

അമിതമായി സൂര്യപ്രകാശം നേരിട്ടടിച്ചാൽ ചെടി വാടി പോകാൻ കാരണമാകുന്നു. കൂടാതെ ഇലകൾ വരണ്ട് പോവുകയും മഞ്ഞ നിറത്തിലാവുകയും ചെയ്യുന്നു. 
 

Image credits: Getty

വെട്ടിമാറ്റാം

കേടുവന്നതോ പഴുത്തതോ ആയ ഇലകൾ ഉണ്ടനെഗിൽ അത് വെട്ടിമാറ്റാൻ ശ്രദ്ധിക്കണം. ഇത് പുതിയ ഇലകൾ വരാനും സഹായിക്കുന്നു. 

Image credits: Getty

വളപ്രയോഗം വേണ്ട

ചൂടുള്ള സമയങ്ങളിൽ ചെടിയിൽ വളം ഉപയോഗിക്കരുത്. ചൂട് കൂടുതലാകുമ്പോൾ ചെടികൾക്ക്   നിലനിൽക്കാൻ കഴിയാത്തതുകൊണ്ടാണ് വളപ്രയോഗം ഒഴിവാക്കുന്നത്.  

Image credits: Getty

ശുദ്ധമായ വായു

ശുദ്ധമായ വായു ലഭിക്കുന്ന സ്ഥലങ്ങളിൽ ചെടി നന്നായി വളരുന്നു. അതിനാൽ തന്നെ നല്ല വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ ചെടി വളർത്താം. 

Image credits: Getty

എയർ ഫ്രൈയറിലെ കറ കളയാൻ ഇതാ 7 പൊടിക്കൈകൾ 

ചിയ സീഡിന്റെ മൈക്രോഗ്രീൻസ് ഉണ്ടാക്കാൻ ഈ 8   കാര്യങ്ങൾ അറിഞ്ഞിരിക്കണം  

ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ 

പുതിയ വസ്ത്രങ്ങൾ വാങ്ങിയപ്പാടെ ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ