Home
പുതിയ വസ്ത്രങ്ങൾ വാങ്ങിയപ്പാടെ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇങ്ങനെ ഉപയോഗിക്കുന്നത് പലതരം രോഗങ്ങൾക്കും വഴിയൊരുക്കുന്നു.
വസ്ത്രങ്ങൾ സിന്തറ്റിക് ഫൈബറുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഈ ഫൈബറുകളിൽ ഡൈ ചേർത്താണ് നിറങ്ങൾ നൽകിയിരിക്കുന്നത്. അതിനാൽ തന്നെ പുതിയ വസ്ത്രങ്ങളിൽ ഡൈയുടെ അളവ് കൂടുതലായിരിക്കും.
ഡൈയുടെ അളവ് കൂടുതലായിരിക്കുമ്പോൾ നിങ്ങളുടെ ചർമ്മത്തിന് അലർജി പോലുള്ള പ്രശ്‍നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിന് മുമ്പ് ഇട്ടുനോക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ പലരും ഇട്ടുനോക്കിയ വസ്ത്രങ്ങളാവാം നമ്മൾ വാങ്ങുന്നത്.
പലരും ട്രയൽ ചെയ്ത് നോക്കുമ്പോൾ വസ്ത്രത്തിൽ അണുക്കളും ഫങ്കസും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
വസ്ത്രത്തിലുള്ള അണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ഇത് പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. അതുകൊണ്ട് തന്നെ പുതിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് കഴുകുന്നത് നല്ലതായിരിക്കും.
വസ്ത്രങ്ങൾ ചുരുങ്ങാതിരിക്കാനും വൃത്തിയുള്ള ഷെയ്പ്പ് ലഭിക്കുന്നതിനും വേണ്ടി പലതരം രാസവസ്തുക്കൾ ചേർത്താണ് പുതിയ വസ്ത്രങ്ങൾ നിർമ്മിക്കുന്നത്.
രാസവസ്തുക്കൾ നിങ്ങളുടെ ചർമ്മത്തിന് ദോഷകരമാണ്. അതിനാൽ തന്നെ പുതിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് കഴുകേണ്ടത് അത്യാവശ്യമാണ്.