Home
ഫ്രീസറിൽ തണുപ്പ് കൂടി ഐസ് നിറഞ്ഞിരുന്നാൽ ശരിയായ രീതിയിൽ ഫ്രിഡ്ജിനുള്ളിൽ വായുസഞ്ചാരമുണ്ടാകില്ല. ഇത് ഫ്രിഡ്ജിന്റെ മുഴുവൻ പ്രവർത്തനത്തെയും ബാധിക്കും.
ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാനൊരുങ്ങുമ്പോൾ അൺപ്ലഗ്ഗ് ചെയ്യാൻ മറക്കരുത്. ഫ്രിഡ്ജിന്റെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് പവർ പൂർണ്ണമായും ഓഫ് ചെയ്യുന്നത്.
ഡീഫ്രോസ്റ്റ് ചെയ്യാൻ കുറച്ചധികം സമയം എടുക്കുന്നത് കൊണ്ട് തന്നെ പെട്ടെന്ന് കേടാവുന്ന ഭക്ഷണങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിവയ്ക്കാം.
വെള്ളത്തെ വലിച്ചെടുക്കുന്നതിന് വേണ്ടി ഫ്രീസറിന്റെ അടിഭാഗത്തായി തുണിവെച്ച് കൊടുക്കാം. ഇത് ഫ്രീസറിനുള്ളിൽ വെള്ളം അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കാൻ സാധിക്കുന്നു.
ഡീഫ്രോസ്റ്റ് ചെയ്യുന്ന സമയത്ത് ഫ്രീസർ അടച്ചുസൂക്ഷിക്കാൻ പാടില്ല. ഇങ്ങനെ ചെയ്താൽ ഡീഫ്രോസ്റ്റിങ് പ്രക്രിയ ദീർഘനേരത്തേക്ക് നീളുന്നു.
ഡീഫ്രോസ്റ്റ് ചെയ്യുന്ന സമയത്ത് ഐസ് ഫ്രീസറിൽ നിന്നും മാറ്റുമ്പോൾ ശ്രദ്ധിക്കണം. ഇനി ഐസ് ഇളകി വന്നില്ലെങ്കിലും മൂർച്ച കൂടിയ വസ്തുക്കൾ ഉപയോഗിച്ച് പൊട്ടിച്ചെടുക്കാൻ ശ്രമിക്കരുത്.
ഐസ് മുഴുവനായും ഉരുകിയതിന് ശേഷം ഫ്രീസർ നന്നായി വൃത്തിയാക്കാൻ മറക്കരുത്. ചെറുചൂടുവെള്ളവും ചെറിയ രീതിയിൽ സോപ്പ് പൊടിയും ചേർത്ത് ഫ്രീസറിന്റെ ഉൾഭാഗം മുഴുവനായും വൃത്തിയാക്കാം.
ഫ്രിഡ്ജ് പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ തന്നെ ഭക്ഷണ സാധനങ്ങൾ അതിലേക്ക് വയ്ക്കരുത്. ഭക്ഷണം വയ്ക്കുന്നതിന് മുമ്പ് ഫ്രിഡ്ജ് നന്നായി തണുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.