Home

പാവയ്ക്ക വളർത്താം

നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പാവയ്ക്ക. അതിനാൽ തന്നെ ഭക്ഷണത്തിൽ നിർബന്ധമായും ഇത് ചേർക്കേണ്ടതും പ്രധാനമാണ്. 

Image credits: Getty

വിത്തുകൾ

വിത്തുകൾ വാങ്ങി നട്ടുവളർത്തിയാൽ പാവയ്ക്ക 
നന്നായി വളരുന്നു. വിത്തുകൾ നല്ലത് നോക്കി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.
 

Image credits: Getty

ചെടിച്ചട്ടി

വേരുകൾ ആഴത്തിൽ ഇറങ്ങി പടരുന്നതുകൊണ്ട് തന്നെ വലിപ്പമുള്ള ചെടിച്ചട്ടിയാവണം പാവയ്ക്ക വളർത്താൻ തിരഞ്ഞെടുക്കേണ്ടത്. 

Image credits: Getty

സ്ഥലം തിരഞ്ഞെടുക്കാം

ചൂടുള്ളതും നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുകയും ചെയ്യുന്ന സ്ഥലത്താവണം പാവയ്ക്ക നട്ട് വളർത്തേണ്ടത്. കുറഞ്ഞത് 6 മണിക്കൂർ എങ്കിലും സൂര്യ പ്രകാശം ലഭിക്കണം.

Image credits: Getty

വിത്തുകൾ കുതിർക്കാം

രാത്രി മുഴുവനും നടൻ ഉദ്ദേശിക്കുന്ന വിത്തുകൾ വെള്ളത്തിലിട്ട് കുതിർക്കാൻ മറക്കരുത്. ഡ്രൈ ആയുള്ള വിത്തുകൾ ചെറുതായിരിക്കും. ഒരിക്കൽ ഇത് മൃദുലമായാൽ ഇത് മണ്ണിൽ നടാവുന്നതാണ്. 

Image credits: Getty

മണ്ണ് മിശ്രിതം


മണൽ, മണ്ണിര കമ്പോസ്റ്റ്, കൊക്കോപ്പീറ്റ്, വെള്ളം എന്നിവ ചേർത്താകണം ചെടി നട്ടുവളർത്തേണ്ടത്. 

Image credits: Getty

വെള്ളമൊഴിക്കാം

ചെടിയിൽ ഇലകൾ വരാൻ തുടങ്ങിയാൽ ദിവസത്തിൽ ഒരിക്കൽ വെള്ളമൊഴിച്ച് കൊടുക്കേണ്ടതുണ്ട്.  

Image credits: Getty

വള പ്രയോഗം

ദ്രാവക വളങ്ങൾ ഉപയോഗിച്ചാൽ ചെടി നന്നായി വളരുന്നു. ചെടിയിൽ പൂക്കൾ വരാൻ തുടങ്ങിയാൽ വളമിട്ട് കൊടുക്കാം.

Image credits: Getty

ഫ്രിഡ്ജിൽ ദുർഗന്ധം വരാനുള്ള 7 കാരണങ്ങൾ ഇതാണ്

മഴക്കാലമെത്തി, വീട് അണുവിമുക്തമാക്കാൻ ഇതാ 7 എളുപ്പ വഴികൾ

അലുമിനിയം ഫോയിൽ പുനരുപയോഗിക്കുമ്പോൾ അറിയേണ്ട 7 കാര്യങ്ങൾ 

വാഷിംഗ് മെഷീനിൽ ഈ വസ്ത്രങ്ങൾ ഇടരുതേ