Home
വീട് വൃത്തിയാക്കിയാൽ മാത്രം പോരാ. അണുവിമുക്തമാക്കേണ്ടതും പ്രധാനമാണ്. പ്രകൃതിദത്തമായ രീതിയിൽ വീട് അണുവിമുക്തമാക്കേണ്ടത് ഇങ്ങനെയാണ്.
അടുക്കളയും ബാത്റൂമും വൃത്തിയാക്കാൻ നാരങ്ങ നല്ലതാണ്. നാരങ്ങയിൽ സിട്രിക് ആസിഡ് ഉള്ളതുകൊണ്ട് തന്നെ വൃത്തിയാക്കുന്നതിനൊപ്പം അണുക്കളെ തുരത്തുകയും ചെയ്യുന്നു.
പറ്റിപ്പിടിച്ച കറകളേയും ദുർഗന്ധത്തെയും ഇല്ലാതാക്കാൻ എളുപ്പത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് വിനാഗിരി. കൂടാതെ ഇത് അണുക്കളെയും നശിപ്പിക്കുന്നു.
ആന്റിസെപ്റ്റിക്കായാണ് ഇത് ഉപയോഗിക്കുന്നത്. പൂപ്പലിനെയും അണുക്കളെയും നശിപ്പിക്കുന്നതിനൊപ്പം കറകളേയും ഇല്ലാതാക്കുന്നു.
അഴുക്ക്, അണുക്കൾ, എന്നിവയെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സുഗന്ധതൈലങ്ങൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. കൂടാതെ വീടിന് നല്ല സുഗന്ധവും ലഭിക്കുന്നു.
സ്റ്റീം മോപ്പ് ഉപയോഗിച്ചും വീട് അണുവിമുക്തമാക്കാൻ സാധിക്കും. പറ്റിപ്പിടിച്ച ഏത് കറയെയും എളുപ്പത്തിൽ വൃത്തിയാക്കാൻ സ്റ്റീം മോപ്പ് മതി.
കഠിനമായ ഏത് കറയെയും വൃത്തിയാക്കാൻ ബോറക്സ് മാത്രം മതി. കൂടാതെ അണുക്കളെ നശിപ്പിക്കാനും ഇതിന് സാധിക്കും.
സസ്യ എണ്ണകളുടെ മിശ്രിതം ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഇത് എളുപ്പത്തിൽ അണുക്കളെ തുരത്തുകയും അഴുക്കിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.