Home
എത്രയൊക്കെ വൃത്തിയാക്കിയാലും പല്ലികൾ വരുന്നത് തടയാൻ സാധിക്കില്ല. ഇവ ഉപദ്രവകാരികൾ അല്ലെങ്കിലും പല്ലികളെ കാണുന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല.
കുരുമുളക് ഉപയോഗിച്ച് വീടിനുള്ളിലെ പല്ലി ശല്യത്തെ നിയന്ത്രിക്കാൻ സാധിക്കും. സ്ഥിരമായി പല്ലി വരുന്ന ഇടങ്ങളിൽ കുരുമുളക് സ്പ്രേ അടിക്കാം.
വീടിനുള്ളിൽ സവാള വെച്ചാൽ ഇത്തരം ജീവികൾ വരുന്നത് തടയാൻ സാധിക്കും. അല്ലെങ്കിൽ സവാള അരച്ച് വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്തും ഉപയോഗിക്കാവുന്നതാണ്.
പല്ലികൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ വിനാഗിരിയും വെള്ളവും ചേർത്ത് സ്പ്രേ ചെയ്ത് കൊടുക്കാം. വിനാഗിരിയുടെ രൂക്ഷ ഗന്ധം കാരണം പല്ലികൾ പിന്നെ ആ പരിസരത്തേക്ക് വരില്ല.
മുട്ടത്തോട് ഉപയോഗിച്ചും വീടിനുള്ളിലെ പല്ലികളെ തുരത്താൻ സാധിക്കും. മുട്ടത്തോടിന്റെ ഗന്ധം പല്ലികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
വീട്ടിൽ കാപ്പിപ്പൊടിയുണ്ടെങ്കിൽ പല്ലികളെ തുരത്താൻ എളുപ്പമാണ്. കാപ്പിപ്പൊടിയുടെ രൂക്ഷ ഗന്ധവും പരുക്ഷമായ ഘടനയും പല്ലികൾക്ക് ഇഷ്ടമല്ല.
വെളുത്തുള്ളിയുടെ ഗന്ധം പല്ലികൾക്ക് ഇഷ്ടമില്ലാത്തവയാണ്. അതിനാൽ തന്നെ ഇത് അരച്ച് കുഴമ്പ് രൂപത്തിലോ അല്ലെങ്കിൽ വെളുത്തുള്ളിയിട്ട വെള്ളം സ്പ്രേ ചെയ്യുകയോ ചെയ്യാം.
കർപ്പൂര തുളസിയുടെ ഗന്ധവും പല്ലികൾക്ക് അത്ര പിടിക്കാത്തവയാണ്. ഇതിന്റെ എണ്ണയോ സ്പ്രേ ചെയ്തോ ഉപയോഗിക്കാവുന്നതാണ്.