Home
എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ച് നമുക്ക് ഒന്നിൽകൂടുതൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.
ഫ്രിഡ്ജ് എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിച്ചാൽ സർക്യൂട്ട് ട്രിപ്പാകാൻ കാരണമാകുന്നു. കൂടാതെ ഇത് ഫ്രിഡ്‌ജിന്റെ കംപ്രസ്സർ ഇല്ലാതാകാൻ കരണവുമാകുന്നു.
ഇലക്ട്രിക്ക് ഹീറ്റർ, ഇസ്തിരി തുടങ്ങി അമിതമായി ചൂടാകുന്ന ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കരുത്.
മൈക്രോവേവ് പ്രവർത്തിക്കണമെങ്കിൽ 10 മുതൽ 15 വരെ ആംപിയർ ആവശ്യമാണ്. ഇത് എക്സ്റ്റൻഷൻ ബോർഡിന് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്.
വാഷിംഗ് മെഷീൻ എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കും. എന്നാൽ ഉപകരണത്തിന്റെ വാട്ടിനനുസരിച്ചാവണം എക്സ്റ്റൻഷൻ ബോർഡ് തിരഞ്ഞെടുക്കേണ്ടത്.
മുടി സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതൊരിക്കലും എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കരുത്. കാരണം ഇതിൽ നിന്നും വലിയ അളവിലും വേഗത്തിലുമാണ് വൈദ്യുതി വരുന്നത്.
ഹീറ്റർ, എയർ കണ്ടീഷണർ തുടങ്ങിയ വലിയ ഉപകരണങ്ങൾക്ക് കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്നു. ഉപകരണങ്ങൾ അധികമായി ചൂടാവാൻ സാധ്യത ഉള്ളതുകൊണ്ട് എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിക്കാൻ പാടില്ല.
അടുക്കളയിൽ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. ചില ഉപകരണങ്ങൾക്ക് കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്നു.