Home
ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗം വർധിച്ചതോടെ അപകടങ്ങളും കൂടുകയാണ്. അതിനാൽ തന്നെ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണം.
ഉപയോഗ ശേഷം ബർണർ ഓഫ് ആക്കാൻ മറക്കരുത്. അതുമാത്രമല്ല ബർണർ എപ്പോഴും നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.
എപ്പോഴും വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള പണിയല്ല. എന്നിരുന്നാലും അഴുക്ക് നിറഞ്ഞ സ്റ്റൗ കൂടുതൽ അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നതാണ്.
ഭക്ഷണ സാധനങ്ങളും അഴുക്കും അടിഞ്ഞുകൂടി ബർണറുകളിൽ നിന്നും ശരിയായ രീതിയിൽ തീ വരാതിരിക്കുകയും ഗ്യാസ് ലീക്ക് ആവുകയും ചെയ്യുന്നു.
ഉപയോഗ ശേഷം ചൂട് മുഴുവനായും മാറിയെന്ന് ഉറപ്പ് വരുത്തിക്കഴിഞ്ഞാൽ നനവുള്ള തുണി ഉപയോഗിച്ച് ബർണർ തുടച്ചെടുക്കണം.
എളുപ്പത്തിൽ തീ പടരാൻ സാധ്യതയുള്ള വസ്തുക്കൾ ഒരിക്കലും ഗ്യാസ് സ്റ്റൗവിനടുത്ത് സൂക്ഷിക്കാൻ പാടില്ല. പ്ലാസ്റ്റിക് ബാഗ്, തടികൊണ്ടുള്ള വസ്തുക്കൾ, മരുന്ന് എന്നിവ തീ പടരുന്നവയാണ്.
കാഴ്ച്ചയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും അയഞ്ഞ വസ്ത്രങ്ങളിൽ എളുപ്പത്തിൽ തീ പടരുകയും അപകടങ്ങൾ ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.
പാചകം ചെയ്യുമ്പോൾ പാത്രങ്ങൾ സ്റ്റൗവിൽ ശരിയായ രീതിയിൽ വയ്ക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അശ്രദ്ധ മൂലം അപകടങ്ങൾ സംഭവിക്കാം.