Home

ഗ്യാസ് ലീക്ക്

ഗ്യാസ് ലീക്കായി നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒട്ടുമിക്ക അപകടങ്ങളും സംഭവിക്കുന്നത് അശ്രദ്ധ മൂലമാണ്. അതിനാൽ തന്നെ ശരിയായ രീതിയിൽ ഗ്യാസ് ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. 

Image credits: Getty

റെഗുലേറ്റർ

ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടെന്ന് മനസ്സിലായാൽ ഉടനെ തന്നെ സിലിണ്ടറിന്റെ റെഗുലേറ്റർ ഓഫ് ചെയ്യണം. ശേഷം സേഫ്റ്റി ക്യാപ്പുകൊണ്ട് മൂടി വെക്കാനും മറക്കരുത്.
 

Image credits: Getty

വായുസഞ്ചാരം

സിലിണ്ടർ സൂക്ഷിച്ചിരിക്കുന്ന മുറിയുടെയും വീടിന്റെയും ജനാലകളും വാതിലുകളും ഉടനെ തുറന്നിടണം. വായുസഞ്ചാരം ഉണ്ടെങ്കിൽ ഗ്യാസിന്റെ വ്യാപനം കുറക്കാൻ സഹായിക്കും.
 

Image credits: Getty

തീ പടരുന്ന വസ്തുക്കൾ

ഗ്യാസ് ലീക്ക് ചെയ്യുമ്പോൾ തീ പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മെഴുകുതിരി, തീപ്പെട്ടി തുടങ്ങിയവ സിലിണ്ടറിന്റെ അടുത്തുനിന്നും പെട്ടെന്ന് മാറ്റണം. 

Image credits: Getty

ഇലക്ട്രിക്ക് ഉപകരണങ്ങൾ

ഗ്യാസ് ലീക്കേജ് ഉണ്ടാവുമ്പോൾ ഇലക്ട്രിക്ക് ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല. മുറിക്കുള്ളിലെ സ്വിച്ചുകളും ഇടരുത്. വൈദ്യുതി സപ്ലൈ പൂർണമായും വിച്ഛേദിപ്പിക്കുന്നതായിരിക്കും നല്ലത്.

Image credits: Getty

സിലിണ്ടർ

പറ്റുമെങ്കിൽ നനഞ്ഞ തുണി ഉപയോഗിച്ച് സിലിണ്ടർ മൂടി വെക്കാം.

Image credits: Getty

വിദഗ്‌ദ്ധരുടെ സഹായം

ലീക്ക് ചെയ്ത സിലിണ്ടറിന്റെ തകരാറുകൾ സ്വയം പരിശോധിക്കാൻ നിൽക്കരുത്. ഇവ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരുടെ നിർദ്ദേശമനുസരിച്ച് മാത്രം പ്രവർത്തിക്കുക.

Image credits: Getty

നിർദ്ദേശങ്ങൾ സ്വീകരിക്കണം

മുൻകരുതലുകൾ എടുത്തതിന് ശേഷം എൽപിജി ഡീലറിനെ ഉടനെ വിവരം അറിയിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യണം.

Image credits: Getty

അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കാം 

ഇറച്ചി ഫ്രിഡ്ജിൽ നിന്നും പുറത്തെടുക്കുമ്പോൾ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കണം

ഉപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 6 കാര്യങ്ങൾ 

പാമ്പിനെ തുരത്താൻ ഈ 4 ചെടികൾ വീട്ടിൽ വളർത്തൂ