Home

അച്ചാർ

 വീട്ടിലിടുന്ന അച്ചാറുകളിൽ പൂപ്പലുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ പൂപ്പൽ  തടയാൻ കഴിയും .

Image credits: Getty

ഈർപ്പം ഉണ്ടാകരുത്

അച്ചാറിടുന്നത് മാങ്ങയോ, നെല്ലിക്കയോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ആവാം. എന്ത് എടുത്താലും അവ കഴുകിയതിന് ശേഷം അതിൽ നിന്നും പൂർണമായും ഈർപ്പം പോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

Image credits: Getty

ഉണക്കണം

കഴുകിയതിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയോ അല്ലെങ്കിൽ വെയിലത്ത് ഉണങ്ങാൻ വയ്ക്കുകയോ ചെയ്യാം. ഇത് പൂപ്പൽ ഉണ്ടാകുന്നത് തടയുന്നു. 

Image credits: Getty

പാത്രം

പ്ലാസ്റ്റിക് പത്രങ്ങളിൽ സൂക്ഷിക്കുന്നതിനേക്കാളും ഗ്ലാസ് പാത്രങ്ങളാണ് അച്ചാറുകൾ സൂക്ഷിക്കാൻ നല്ലത്. 

Image credits: Getty

അടച്ചു സൂക്ഷിക്കാം

അച്ചാറിട്ടുവെച്ചിരിക്കുന്ന പാത്രങ്ങൾ ഇടക്കിടെ തുറക്കാൻ പാടില്ല. അകത്തേക്ക് വായു കടന്നാലും പൂപ്പൽ വരാൻ സാധ്യത കൂടുതലാണ്.

Image credits: Getty

ഫ്രിഡ്ജിൽ സൂക്ഷിക്കാം

പുറത്ത് വയ്ക്കുന്നതിനേക്കാളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ആവശ്യമായ രീതിയിൽ തണുപ്പടിച്ചാൽ പൂപ്പൽ ഉണ്ടാകുന്നത് തടയാൻ സാധിക്കും.

Image credits: Getty

എണ്ണയൊഴിക്കാം

അച്ചാർ തയ്യാറാക്കുമ്പോൾ കൂടുതൽ എണ്ണ ഉപയോഗിച്ചാൽ പൂപ്പൽ വരുന്നത് തടയാനാകും. പാത്രത്തിന് മുകളിൽ എണ്ണ കിടക്കുന്ന രീതിയിൽ ഉപയോഗിക്കാവുന്നതാണ്. 

Image credits: Getty

സ്‌പൂണിൽ നനവ് പാടില്ല

അച്ചാറിട്ട ശേഷം അത് പാത്രത്തിൽ നിന്നും എടുക്കുമ്പോൾ നനവുള്ള സ്പൂൺ ഉപയോഗിക്കരുത്. ഇത്‌ സ്ഥിരമായി പലരും ചെയ്യുന്ന അബദ്ധമാണ്.

Image credits: Getty

ഇറച്ചി ഫ്രിഡ്ജിൽ നിന്നും പുറത്തെടുക്കുമ്പോൾ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കണം

ഉപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 6 കാര്യങ്ങൾ 

പാമ്പിനെ തുരത്താൻ ഈ 4 ചെടികൾ വീട്ടിൽ വളർത്തൂ

വീട്ടിൽ പച്ചമുളക് വളർത്താൻ ഇതാ 8 എളുപ്പ വഴികൾ