Home
വീട്ടിൽ തന്നെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് മുളക്. മുളക് എളുപ്പത്തിൽ വളരാൻ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി.
മുളകിൽ തന്നെ വ്യത്യസ്ത ഇനങ്ങളുണ്ട്. നിങ്ങളുടെ രുചിക്കും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള ഇനങ്ങൾ വളർത്താൻ തിരഞ്ഞെടുക്കാം.
സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തായിരിക്കണം മുളക് നടേണ്ടത്. ആറ് മുതൽ എട്ട് മണിക്കൂർ വരെ നേരിട്ടുള്ള സൂര്യപ്രകാശം മുളക് ചെടികൾക്ക് ആവശ്യമാണ്.
നല്ല നീർവാർച്ചയുള്ള പോഷകഗുണങ്ങളുള്ള മണ്ണിലാവണം ചെടി നട്ടുവളർത്തേണ്ടത്. ചെടിയുടെ നല്ല വളർച്ചയ്ക്കായി 6.0 മുതൽ 6.8 വരെ മണ്ണിൽ പി എച്ച് അളവ് ഉണ്ടായിരിക്കണം.
ആരോഗ്യമുള്ള ചെടി ലഭിക്കണമെങ്കിൽ കേടുവരാത്ത ഉയർന്ന ഗുണമേന്മയുള്ള വിത്തുകളാവണം നട്ടുവളർത്താൻ ഉപയോഗിക്കേണ്ടത്.
മണ്ണിൽ എപ്പോഴും ഈർപ്പമുണ്ടെന്ന് ഉറപ്പ് വരുത്തണം. അതേസമയം അമിതമായി ചെടിക്ക് വെള്ളമൊഴിക്കരുത്. ഇത് വേരുകൾ നശിച്ച് പോകാൻ കാരണമാകുന്നു.
മുളക് ചെടി ചട്ടിയിൽ വളർത്തുന്നുണ്ടെങ്കിൽ വെള്ളം ഒഴുകി പോകാനും, വേരുകൾക്ക് നന്നായി വളരാനുമുള്ള സൗകര്യമുണ്ടെന്ന് ഉറപ്പ് വരുത്തണം.
ചെടി നല്ല രീതിയിൽ വളരാൻ കൃത്യമായ സമയങ്ങളിൽ വളമിട്ട് കൊടുക്കേണ്ടത് പ്രധാനമാണ്.
കേടുവന്നതോ പഴകിയതോ ആയ ഇലകൾ ഉണ്ടെങ്കിൽ വെട്ടിമാറ്റണം. ഇത് പുതിയ ഇലകൾ വരാനും ശരിയായ രീതിയിൽ വായുസഞ്ചാരമുണ്ടാകാനും സഹായിക്കുന്നു.