Home

ഫ്രീസറിൽ സൂക്ഷിക്കരുത്

ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചാൽ കേടുവരാതിരിക്കുമെന്നത് ശരിയാണ്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രീസറിനുള്ളിൽ സൂക്ഷിക്കാൻ സാധിക്കുകയില്ല.

Image credits: Getty

പാൽ ഉൽപ്പന്നങ്ങൾ

ഫ്രീസറിൽ നമ്മൾ അധികവും സൂക്ഷിക്കുന്നത് പാൽ ഉത്പന്നങ്ങളായിരിക്കും. പാൽ ഫ്രീസറിൽ വെച്ചാൽ അത് പുറത്തെടുക്കുമ്പോൾ കട്ടിയാകാൻ സാധ്യതയുണ്ട്. ഇത് പാലിനെ കേടാക്കുകയും ചെയ്യുന്നു.
 

Image credits: Getty

വറുത്ത ഭക്ഷണങ്ങൾ

വറുത്ത ഭക്ഷണ സാധനങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചാൽ അതിന്റെ സ്വാദ് നഷ്ടപ്പെടുന്നു. അധിക നേരം സൂക്ഷിക്കാതെ വറുക്കുന്ന സമയത്ത് തന്നെ ഇത്തരം ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

Image credits: Getty

നൂഡിൽസ്

പാകം ചെയ്തതും അല്ലാത്തതുമായ നൂഡിൽസ് ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല. കാരണം ഫ്രീസറിൽ നിന്നും പുറത്തെടുക്കുമ്പോൾ നൂഡിൽസിന്റെ കട്ടി മാറി മൃദുവായി പോകും. 

Image credits: Getty

വെള്ളരി

വെള്ളരി ഫ്രീസറിൽ സൂക്ഷിച്ചതിന് ശേഷം പുറത്തെടുക്കുമ്പോൾ അവയിൽ ഈർപ്പമുണ്ടാവുകയും അത് കാരണം രുചിയിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. 

Image credits: Getty

പഴവർഗ്ഗങ്ങൾ

ഡ്രൈ ഫ്രൂട്സുകൾ മാത്രം ഫ്രീസറിൽ സൂക്ഷിക്കാം. ഫ്രഷായിട്ടുള്ള പഴവർഗ്ഗങ്ങൾ സൂക്ഷിച്ചാൽ അവ എളുപ്പത്തിൽ കേടാവുകയും രുചി വ്യത്യാസം ഉണ്ടാവുകയും ഗുണങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു

Image credits: Getty

ടൊമാറ്റോ സോസ്

സോസ് ഫ്രീസറിൽ നിന്നും പുറത്തെടുക്കുമ്പോൾ ടൊമാറ്റോ പേസ്റ്റ് ഒരിടത്ത് വെള്ളം മറ്റൊരിടത്തായി വേർതിരിച്ച് കിടക്കുന്നത് കാണാൻ സാധിക്കും.
 

Image credits: Getty

ചോറ്

കേടാകുമെന്ന് കരുതി ചോറ് ഒരിക്കലും ഫ്രീസറിനുള്ളിൽ സൂക്ഷിക്കരുത്. ഇത് ചോറിന്റെ രുചിയിലും രൂപത്തിലും മാറ്റങ്ങൾ ഉണ്ടാക്കുന്നു. 
 

Image credits: Getty

എലി ശല്യം കുറയ്ക്കാൻ ഇതാ 6 പൊടിക്കൈകൾ

ഗ്യാസ് ലീക്ക് ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

പല്ലിശല്യം കുറയ്ക്കാൻ ഇതാ 7 പൊടിക്കൈകൾ