Home

ഉപ്പിന്റെ ഉപയോഗങ്ങൾ

ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല, ഉപ്പിന് നന്നായി വൃത്തിയാക്കാനും സാധിക്കും. ഉപ്പ് ഉപയോഗിച്ച് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് അറിയാം.     

Image credits: Getty

ഈർപ്പം വലിച്ചെടുക്കും

ഉപ്പിന് ഈർപ്പത്തെ വലിച്ചെടുക്കാൻ സാധിക്കും. നിലത്തിടുന്ന ചവിട്ടുമെത്ത, കാർപെറ്റ് തുടങ്ങിയവയിൽ ഉണ്ടായിരിക്കുന്ന ഈർപ്പത്തെ കളയാൻ ഉപ്പ് ഉപയോഗിക്കാവുന്നതാണ്. 
 

Image credits: Getty

പൈപ്പിൽ അടിഞ്ഞുകൂടിയ മാലിന്യം

പൈപ്പിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും എണ്ണക്കറയുമൊക്കെ ഉപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. കുറച്ച് ഉപ്പ് സിങ്കിലേക്ക് ഇട്ടുകൊടുത്താൽ മാത്രം മതി. 

Image credits: Getty

തുണികളിലെ കറ പോകും

വസ്ത്രത്തിൽ ഉള്ള വിയർപ്പിന്റെ കറ, ഇങ്ക്, ചായക്കറ, എണ്ണക്കറ എന്നിവ നീക്കം ചെയ്യാൻ ഉപ്പ് കൊണ്ട് സാധിക്കും. ഉപ്പിട്ട് ഉരച്ച് കഴുകിയാൽ എളുപ്പത്തിൽ ഏത് കറയും ഇല്ലാതാകുന്നതാണ്. 
 

Image credits: Getty

പ്രാണികളെ ഇല്ലാതാക്കാം

വീട്ടിൽ ഉറുമ്പ് ശല്യമുണ്ടെങ്കിൽ ഉപ്പ് ഉപയോഗിച്ച് പരിഹാരം കാണാൻ സാധിക്കും. തറ തുടയ്ക്കുമ്പോൾ വെള്ളത്തിൽ കുറച്ച് ഉപ്പ് ചേർത്ത് വൃത്തിയാക്കിയാൽ മതി.

Image credits: Getty

ഭക്ഷണങ്ങളുടെ ഗന്ധം

സവാള, വെളുത്തുള്ളി എന്നിവ മുറിക്കുമ്പോൾ കൈകളിൽ  ഗന്ധമുണ്ടാകാറുണ്ട്.  അത്തരം സാഹചര്യങ്ങളിൽ ഉപ്പിട്ട വെള്ളത്തിൽ കൈകൾ മുക്കിവെച്ചാൽ മതിയാകും. 

Image credits: Getty

ഷൂവിലെ ദുർഗന്ധം

മഴയത്ത് ഷൂവിട്ടുപോകുമ്പോൾ നനയാനും അതുമൂലം ദുർഗന്ധമുണ്ടാവുകയും ചെയ്യുന്നു. ഉപ്പ് ഈർപ്പത്തെ വലിച്ചെടുക്കുന്നത് കൊണ്ട് തന്നെ ഇത് ഉപയോഗിച്ച് ഷൂവിലെ ദുർഗന്ധം അകറ്റാൻ സാധിക്കും. 

Image credits: Getty

വിയർപ്പിന്റെ കറ

വസ്ത്രങ്ങളിലെ വിയർപ്പിന്റെ കറ കളയാനും ഉപ്പിന് സാധിക്കും. വെള്ളത്തിലിട്ട് കുതിർത്തെടുത്തതിന് ശേഷം ഉപ്പ് ഉപയോഗിച്ച് നന്നായി കഴുകിയാൽ മതി. 

Image credits: Getty

പാമ്പിനെ തുരത്താൻ ഈ 4 ചെടികൾ വീട്ടിൽ വളർത്തൂ

വീട്ടിൽ പച്ചമുളക് വളർത്താൻ ഇതാ 8 എളുപ്പ വഴികൾ 

വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കാൻ ഇടുമ്പോൾ ഈ 7  തെറ്റുകൾ ഒഴിവാക്കാം

ഈ 5 സാധനങ്ങൾ ബാത്‌റൂമിൽ സൂക്ഷിക്കരുത്