Home
എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുമെങ്കിലും പ്ലാസ്റ്റിക് പാത്രങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ തന്നെ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങൾ ഉപയോഗിക്കുന്ന പാത്രത്തിന് ചരിവോ പൊട്ടലോ അല്ലെങ്കിൽ അവ ശരിയായ രീതിയിൽ അടക്കാൻ പറ്റാതാവുകയോ ചെയ്താൽ കാലാവധി കഴിഞ്ഞെന്നാണ് മനസ്സിലാക്കേണ്ടത്.
പഴക്കംചെന്ന പ്ലാസ്റ്റിക് പാത്രങ്ങൾ കേടുവരുക മാത്രമല്ല അവയിൽനിന്നും ബാക്റ്റീരിയകളും ഉണ്ടാകും. ഇത് ഭക്ഷണത്തെ കേടാക്കുന്നു.
സൂക്ഷിക്കുന്ന ഭക്ഷണത്തിന്റെ മണവും നിറവും പ്ലാസ്റ്റിക് വലിച്ചെടുക്കാറുണ്ട്. ഇതിനർത്ഥം പാത്രത്തിന്റെ കാലാവധി കഴിഞ്ഞെന്നാണ്.
പാത്രത്തിന്റെ മൂടി ശരിയായ രീതിയിൽ അടക്കാൻ കഴിയാത്ത വിധത്തിൽ ചുരുങ്ങുകയോ വളയുകയോ ചെയ്തിട്ടുണ്ടെങ്കിൽ പാത്രം ഉപേക്ഷിക്കാനുള്ള സമയമായിട്ടുണ്ട്.
പാത്രം 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണെങ്കിൽ അവയ്ക്ക് തേയ്മാനം ഉണ്ടായിട്ടുണ്ടോയെന്ന് മനസ്സിലാക്കേണ്ടതുണ്ട്. 5 വർഷം കഴിഞ്ഞാൽ പുതിയത് വാങ്ങുന്നതാണ് നല്ലത്.
പ്ലാസ്റ്റിക്കുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ബിസ്‌ഫെനോൾ-എ (ബി.പി.എ). ഇത് ഭക്ഷണ സാധനങ്ങളെ കേടാക്കുന്നു.
ബി.പി.എ ഫ്രീ ലേബലുള്ള പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നതിന് പ്രശ്നമില്ല. ബിപിഎ രഹിതമാണോ എന്ന് ഉറപ്പ് വരുത്താൻ പാത്രത്തിന്റെ അടിഭാഗത്തെ റീസൈക്ലിങ് കോഡ് പരിശോധിക്കാം.