Home

വസ്ത്രം കഴുകുമ്പോൾ

കഴുകുംതോറും പഴക്കം വരുന്നതാണ് വസ്ത്രങ്ങൾ. മങ്ങിയ വസ്ത്രങ്ങൾ സോപ്പ് പൊടി ഉപയോഗിച്ച് മാത്രം കഴുകിയാൽ തിളക്കമുള്ളതാകില്ല. വസ്ത്രങ്ങൾ പുത്തനാക്കാൻ ഇത്രയും ചെയ്താൽ മതി.   
 

Image credits: Getty

ബേക്കിംഗ് സോഡ

ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡയും അര സ്പൂൺ വിനാഗിരിയും വെള്ളത്തിൽ ചേർക്കണം. ഇതിലേക്ക് ഷാംപൂ അല്ലെങ്കിൽ സോപ്പ് പൊടി കൂടെ ചേർത്ത് പതച്ചതിന് ശേഷം വസ്ത്രം വെള്ളത്തിൽ മുക്കി വെച്ചാൽ മതി.

Image credits: Getty

നാരങ്ങ

ബേക്കിംഗ് സോഡയും നാരങ്ങയും സോപ്പ് പൊടിയും വെള്ളത്തിൽ ചേർത്തതിന് ശേഷം വസ്ത്രങ്ങൾ മുക്കിവയ്ക്കണം. ഇത് വസ്ത്രത്തിലെ മങ്ങൽ മാറ്റി തിളക്കമുള്ളതാക്കുന്നു. 

Image credits: Getty

പാൽ ഉപയോഗിച്ചും കഴുകാം

ബേക്കിംഗ് സോഡ ചേർത്ത വെള്ളത്തിലേക്ക് കുറച്ച് പാൽ കൂടെ ഒഴിച്ചുകൊടുത്താൽ വസ്ത്രങ്ങൾ നന്നായി തിളങ്ങും. 

Image credits: Getty

കഴുകുമ്പോൾ ശ്രദ്ധിക്കാം

മറ്റുള്ള വസ്ത്രങ്ങളോടൊപ്പം വെള്ള വസ്ത്രങ്ങൾ കഴുകാൻ പാടില്ല. മറ്റ് വസ്ത്രങ്ങൾക്കൊപ്പം കഴുകിയാൽ വെള്ള വസ്ത്രങ്ങൾ നിറം മങ്ങിപ്പോകാം.

Image credits: Getty

കറകൾ വൃത്തിയാക്കാം

കറയുണ്ടെങ്കിൽ അത് വൃത്തിയാക്കിയതിന് ശേഷം മാത്രമേ വെള്ളത്തിലേക്ക് വസ്ത്രങ്ങൾ ഇടാൻ പാടുള്ളു. ആദ്യം കറ കളഞ്ഞില്ലെങ്കിൽ ഇത് മറ്റുള്ള വസ്ത്രങ്ങളിലും പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. 

Image credits: Getty

വാഷിംഗ് മെഷീൻ

വെള്ള വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ കഴുകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ കഴുകിയില്ലെങ്കിൽ ഇവ പെട്ടെന്ന് മങ്ങിപോകാൻ കാരണമാകും.

Image credits: Getty

വിനാഗിരി

ഒരു ബക്കറ്റിൽ കുറച്ച് വിനാഗിരി ചേർത്തതിന് ശേഷം അതിലേക്ക് വസ്ത്രങ്ങൾ മുക്കിവയ്ക്കണം. ഇത് മങ്ങിയ വസ്ത്രങ്ങളെ പുത്തനാക്കുന്നു. 

Image credits: Getty

മഴക്കാലത്ത് പാമ്പുകളെ തുരത്താൻ ഇതാ 8 കാര്യങ്ങൾ   

ഈ 5 ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കരുത്

കൊതുകിനെ തുരത്താൻ ഈ 9 ചെടികൾ വീട്ടിൽ വളർത്തൂ

ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ