Home
ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
കേടുവന്നതോ പഴകിയതോ ആയ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഇത് ദുർഗന്ധത്തിനും മറ്റ് ഭക്ഷണങ്ങൾ കേടുവരാനും കാരണമാകുന്നു.
ഭക്ഷണാവശിഷ്ടങ്ങളും കറയും പറ്റിയിരുന്നാലും ഫ്രിഡ്ജിനുള്ളിൽ ദുർഗന്ധം ഉണ്ടാവാം. അതിനാൽ തന്നെ ഇടയ്ക്കിടെ ഫ്രിഡ്ജ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
ഫ്രിഡ്ജിനുള്ളിൽ സാധനങ്ങൾ വയ്ക്കുമ്പോൾ ചിലപ്പോൾ കറി കളഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇത് ഉടനെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ദുർഗന്ധം ഉണ്ടാവാൻ സാധ്യതയുണ്ട്.
ദുർഗന്ധത്തെ അകറ്റാൻ വേണ്ടി ഫ്രിഡ്ജിനുള്ളിൽ ബേക്കിംഗ് സോഡ സൂക്ഷിക്കാറുണ്ട്. ഇത് ദിവസങ്ങളോളം മാറ്റാതെ വെച്ചിരുന്നാൽ ദുർഗന്ധം ഉണ്ടാകുന്നു.
പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് എളുപ്പമാണെങ്കിലും കാലപ്പഴക്കം ചെന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്നും ദുർഗന്ധം വരാറുണ്ട്.
പാത്രങ്ങൾ അടച്ച് സൂക്ഷിക്കാതിരുന്നാൽ ഭക്ഷണത്തിന്റെ ഗന്ധം അതിൽ നിന്നും പുറത്തേക്ക് വരുന്നു. അതിനാൽ തന്നെ മൂടികൾ കൃത്യമായി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ഫ്രിഡ്‌ജിനുള്ളിലെ ഓരോ തട്ടും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇതിൽ അഴുക്കും കറയും പറ്റിപ്പിടിച്ചിരുന്നാൽ ദുർഗന്ധം ഉണ്ടാവുന്നു.