Home

കട്ടിങ് ബോർഡ്

പലതരം മെറ്റീരിയലിൽ നിർമ്മിച്ച കട്ടിങ് ബോർഡുകൾ വിപണിയിൽ ലഭ്യമാണ്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ദോഷകരമായതിനാൽ പലരും തടികൊണ്ടുള്ള കട്ടിങ് ബോർഡാണ് ഉപയോഗിക്കുന്നത്.  

Image credits: Getty

തടികൊണ്ടുള്ള കട്ടിങ് ബോർഡ്

തടിയിൽ സുഷിരങ്ങൾ ഉണ്ട്. പച്ചക്കറി, മാംസം, മൽസ്യം എന്നിവ മുറിക്കുമ്പോൾ അതിൽ നിന്നുമുള്ള ഈർപ്പം സുഷിരങ്ങളിൽ തങ്ങി നിൽക്കുന്നു. 
 

Image credits: Getty

അണുക്കൾ

കട്ടിങ് ബോർഡിലുള്ള സുഷിരങ്ങളിൽ വെള്ളം തങ്ങി നിന്നാൽ ബാക്‌ടീരിയകളും ഫങ്കസും വളരുന്നു. ഇത് മറ്റ് ഭക്ഷണങ്ങളിലേക്ക് കലരുകയും ചെയ്യും. 
 

Image credits: Getty

പെയിന്റ്

കട്ടിങ് ബോർഡിൽ ഉപയോഗിക്കുന്ന വാർണിഷുകൾ, പെയിന്റ് എന്നിവ ഉള്ളിൽ ചെന്നാൽ ആരോഗ്യത്തിന് ദോഷകരമാണ്. 

Image credits: Getty

ഉപയോഗം

പച്ചക്കറിയും മാംസവും മത്സ്യവും മുറിക്കാൻ ഒരു കട്ടിങ് ബോർഡ് തന്നെ ഉപയോഗിക്കരുത്. പകരം ഓരോന്നിനും വെവ്വേറെ കട്ടിങ് ബോർഡുകൾ ഉപയോഗിക്കാം. 
 

Image credits: Getty

വൃത്തിയാക്കണം

ഓരോ ഉപയോഗം കഴിയുംതോറും നന്നായി വൃത്തിയാക്കാൻ മറക്കരുത്. രണ്ട് ഭാഗവും കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
 

Image credits: Getty

വിനാഗിരി

വിനാഗിരിയും വെള്ളവും ചേർത്ത ലായനിയിൽ കട്ടിങ് ബോർഡ് കഴുകിയാൽ അണുക്കളെ എളുപ്പത്തിൽ നശിപ്പിക്കാൻ സാധിക്കുന്നു. 

Image credits: Getty

ഉണക്കിയെടുക്കാം

വൃത്തിയാക്കിയതിന് ശേഷം കട്ടിങ് ബോർഡ് നന്നായി ഉണക്കിയെടുക്കണം. ഈർപ്പം അവശേഷിച്ചാൽ കട്ടിങ് ബോർഡിൽ പൂപ്പൽ ഉണ്ടാകാൻ സാധ്യതയുണ്ട്. 

Image credits: Getty

ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ 

വീട്ടിലെ ചിതൽ ശല്യം ഒഴിവാക്കാൻ ഇതാ 7 പൊടിക്കൈകൾ

തുളസി തഴച്ചു വളരാൻ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ 

എയർ ഫ്രൈയറിലെ കറ കളയാൻ ഇതാ 7 പൊടിക്കൈകൾ