Home

ചെടികൾ

വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് സന്തോഷവും സമാധാനവും പ്രധാനം ചെയ്യുന്നു. മണ്ണില്ലാതെ തന്നെ വീടിനുള്ളിൽ ചെടികൾ വളർത്താൻ സാധിക്കും. 
 

Image credits: Getty

സ്‌നേക് പ്ലാന്റ്

മണ്ണിൽ വളരുന്ന സ്‌നേക് പ്ലാന്റിന് വെള്ളത്തിൽ വളരാനും സാധിക്കും. കേടുവരാത്ത ഇല മുറിച്ചെടുത്തതിന് ശേഷം വലിപ്പമുള്ള ജാറിൽ വെള്ളത്തിലിട്ട് വയ്ക്കാം. 

Image credits: Getty

സ്പൈഡർ പ്ലാന്റ്

വളരാൻ കുറച്ചധികം സമയമെടുക്കുന്ന ചെടിയാണിത്. ചെടിയിൽ നിന്നും മുളച്ച് വരുന്ന ഇല വെട്ടിയെടുത്തതിന് ശേഷം വെള്ളം നിറച്ച ഗ്ലാസിൽ ഇട്ടുവയ്ക്കാം. 

Image credits: Getty

സ്പ്രിംഗ് ഒനിയൻ

ചെറിയ സ്ഥലം മതി സ്പ്രിംഗ് ഒനിയൻ നന്നായി വളരാൻ. വേരുകൾ വെള്ളത്തിൽ കിടക്കുന്ന രീതിയിൽ ഇട്ടുവെക്കാം. കുറഞ്ഞത് 4 മണിക്കൂർ എങ്കിലും സൂര്യപ്രകാശം ലഭിക്കണം. 

Image credits: Getty

പോത്തോസ്‌

വേഗത്തിൽ വളരുന്ന ചെടിയാണ് പോത്തോസ്‌. കുറച്ച് ഇലകൾ വെട്ടിയെടുത്തതിന് ശേഷം വെള്ളത്തിലിട്ട് വളർത്താം.

Image credits: Getty

പുതിന

വെള്ളത്തിൽ വേരുകൾ മുങ്ങി കിടക്കുന്ന രീതിയിൽ വെച്ചതിന് ശേഷം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളർത്താവുന്നതാണ്. 
 

Image credits: Getty

കറ്റാർവാഴ

വർഷങ്ങളോളം വളരുന്ന ചെടിയാണ് കറ്റാർവാഴ. വേരുകൾ വളരില്ലെങ്കിലും ഇലകൾ വെള്ളത്തിൽ നന്നായി വളരുന്നു.

Image credits: Getty

ലക്കി ബാംബൂ


മണ്ണില്ലാതെ തന്നെ എളുപ്പത്തിൽ വളരുന്ന ചെടിയാണ് ലക്കി ബാംബൂ. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്കിട്ട് വളർത്താവുന്നതാണ്. 
 

Image credits: Getty

കട്ടിങ് ബോർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ 

ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ 

വീട്ടിലെ ചിതൽ ശല്യം ഒഴിവാക്കാൻ ഇതാ 7 പൊടിക്കൈകൾ

തുളസി തഴച്ചു വളരാൻ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ