Home

മീൻ

മീൻ വാങ്ങുമ്പോൾ വാഴയിലയിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കാൻ ശ്രദ്ധിക്കാം. ഇത് ദുർഗന്ധം പടരുന്നത് തടയാൻ സഹായിക്കുന്നു. 

Image credits: Getty

സുഗന്ധവ്യഞ്ജനങ്ങൾ

പാചകം ചെയ്ത് കഴിഞ്ഞതിന് ശേഷം ഒരു പാത്രത്തിൽ വെള്ളമെടുത്തതിന് ശേഷം ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചേർത്ത് നന്നായി തിളപ്പിക്കാം. ഇത് തങ്ങി നിൽക്കുന്ന  മീനിന്റെ ഗന്ധം ഇല്ലാതാക്കുന്നു.
 

Image credits: Getty

മീൻ കഴുകുമ്പോൾ

മീൻ കഴുകി വൃത്തിയാക്കുമ്പോൾ അതിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഡ്രെയിനിൽ അടിഞ്ഞുകൂടിയാലും ദുർഗന്ധം ഉണ്ടാവാം.

Image credits: Getty

ബേക്കിംഗ് സോഡ

ദുർഗന്ധം തങ്ങി നിൽക്കുന്ന സ്ഥലത്ത് കുറച്ച് ബേക്കിംഗ് സോഡ വിതറിയിടാം. ഇത് ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.
 

Image credits: Getty

നാരങ്ങ

മീൻ കഴുകിയതിന് ശേഷം നാരങ്ങയുടെ പാതി മുറിച്ചെടുത്ത് സിങ്ക് വൃത്തിയായി ഉരച്ച് കഴുകാം. ഇത് അടുക്കളയിൽ നല്ല സുഗന്ധം പരത്തുന്നു.    
 

Image credits: Getty

കാപ്പി പൊടി

അടുക്കളയിൽ മീനിന്റെ ദുർഗന്ധം തങ്ങി നിൽക്കുകയാണെങ്കിൽ കുറച്ച് കാപ്പി പൊടി ഒരു പാത്രത്തിൽ എടുത്തതിന് ശേഷം രാത്രി മുഴുവൻ തുറന്ന് വയ്ക്കാം.
 

Image credits: Getty

ജനാലകൾ

പാചകം ചെയ്യുന്ന സമയത്ത് ജനാലകളും വാതിലുകളും തുറന്നിടാൻ ശ്രദ്ധിക്കണം. ഇത് അടുക്കളയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നത് ഒഴിവാക്കുന്നു. 
 

Image credits: Getty

ക്യാൻഡിലുകൾ

സുഗന്ധം പരത്തുന്ന ക്യാൻഡിലുകൾ വിപണിയിൽ ലഭ്യമാണ്. ഇത് കത്തിച്ച് വെച്ചാൽ അടുക്കളയിലെ ദുർഗന്ധം ഇല്ലാതാകുന്നു. 

Image credits: Getty

ഉപയോഗം കഴിഞ്ഞ ഈ 7 ഇലക്ട്രോണിക് മാലിന്യങ്ങൾ ഉടനെ മാറ്റിക്കോളൂ

ഡിഷ് വാഷറിലെ ദുർഗന്ധത്തെ അകറ്റാൻ ചെയ്യേണ്ട 7 കാര്യങ്ങൾ 

മണ്ണില്ലാതെ വീട്ടിൽ വളർത്താൻ കഴിയുന്ന 9 ചെടികൾ 

കട്ടിങ് ബോർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ