Home
മഴക്കാലമായാൽ പിന്നെ ഒച്ചുകളുടെ ശല്യമാണ് വീട് നിറയെ. എത്രയൊക്കെ പ്രതിരോധിക്കാൻ ശ്രമിച്ചാലും ഇവ പിന്നെയും വരും.
ഈർപ്പമാണ് ഒച്ചുകൾക്ക് കൂടുതൽ ഇഷ്ടം. അതിനാൽ തന്നെ ഈർപ്പമുള്ള മണ്ണിലും, ചുമരുകളിലുമാണ് ഇവയെ കൂടുതലും കാണപ്പെടുന്നത്.
തണുപ്പുള്ള സ്ഥലങ്ങളിൽ രാത്രികാലങ്ങളിലാണ് ഒച്ചുകൾ മുട്ടയിടാറുള്ളത്.
ഉപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ ഒച്ചുകളെ തുരത്താൻ സാധിക്കും. ഒച്ച് വരുമ്പോൾ അതിന്റെ പുറത്തേക്ക് കുറച്ച് ഉപ്പ് വിതറിയാൽ മതി.
മുറ്റത്തെ മണ്ണ് ഇളക്കിയിടുന്നതും ഒച്ചുകൾ വരുന്നത് തടയാൻ സഹായിക്കുന്നു. മണ്ണ് ഇളകി കിടക്കുമ്പോൾ ഒച്ചുകളുടെ സുഗമമായ സഞ്ചാരത്തിന് തടസമാകുന്നു.
ഒച്ചുകളുടെ ശല്യം ഇല്ലാതാക്കാൻ പുതിനയില മതി. ഒച്ച് വരുന്ന സ്ഥലങ്ങളിൽ കുറച്ച് പുതിനയില വിതറിയിടാം.
മുട്ടത്തോടെ ഉപയോഗിച്ച് ഒച്ചുകളെ പ്രതിരോധിക്കാൻ സാധിക്കും. മുറ്റത്തോ അല്ലെങ്കിൽ ചെടികളുടെ ചുവട്ടിലോ മുട്ടത്തോട് ഇട്ടാൽ മതി.
ചെടികൾക്ക് രാവിലെ തന്നെ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. വൈകുന്നേരങ്ങളിൽ വെള്ളമൊഴിച്ചാൽ ഈർപ്പം തങ്ങി നിൽക്കുകയും ഒച്ചുകൾ വരുകയും ചെയ്യുന്നു.
ഉറുമ്പിനെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ
പാചകത്തിന് മാത്രമല്ല ഉപ്പ് ഇങ്ങനെയും ഉപയോഗിക്കാം
അടുക്കളയിലെ മീനിന്റെ ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ
ഉപയോഗം കഴിഞ്ഞ ഈ 7 ഇലക്ട്രോണിക് മാലിന്യങ്ങൾ ഉടനെ മാറ്റിക്കോളൂ