Home
നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് ഭക്ഷ്യ സസ്യങ്ങൾ. വീട്ടിൽ വളർത്തേണ്ട 7 ഭക്ഷ്യ സസ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
സൂര്യപ്രകാശമുള്ള ഇടങ്ങളിൽ എളുപ്പത്തിൽ വളരുന്ന ചെടിയാണിത്. തായ് വിഭവങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഇഞ്ചിപ്പുല്ല്.
നല്ല സൂര്യപ്രകാശം ലഭിച്ചാൽ വളരെ എളുപ്പത്തിൽ വളരുന്ന ചെടിയാണിത്. പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഗിലോയ് പനിക്കും നല്ലതാണ്.
തുളസി ഇല്ലാത്ത വീടുകൾ അപൂർവമാണ്. പ്രതിരോധ ശേഷി വർധിപ്പിക്കുകയും, ചുമ എന്നിവയെ സുഖപ്പെടുത്തുകയും ചെയ്യുന്നു. ദഹനാരോഗ്യത്തിനും നല്ലതാണ്.
പച്ചക്കറി, ഇറച്ചി, സൂപ്പ് എന്നിവക്കൊപ്പം ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണിത്. ഇതിൽ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ചുമ, തൊണ്ട വേദന എന്നിവയ്ക്കും നല്ലതാണ് തൈം.
സുഗന്ധവ്യഞ്ജനത്തിനും അപ്പുറം ഇതിൽ സ്വാഭാവിക ആന്റിസെപ്റ്റിക് ഉണ്ട്. ഇത് ചർമ്മരോഗ്യത്തിന് ഗുണം നൽകുന്ന ഒന്നാണ്.
ഏതൊരു കറിയിലും, രുചിക്കും മണത്തിനും വേണ്ടി കറിവേപ്പില ഉപയോഗിക്കാറുണ്ട്. അയണും ആന്റിഓക്സിഡന്റ്സും കൊണ്ട് സമ്പുഷ്ടമാണ് കറിവേപ്പില.
എല്ലാ വീടുകളിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട സസ്യമാണ് പെപ്പർമിന്റ്. ഇത് വയർ വീർക്കുന്നത് തടയുകയും ദഹനാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു.