Home

പെയിന്റ് ചെയ്യുമ്പോൾ

വീട് പെയിന്റ് ചെയ്യുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. അതിനാൽ തന്നെ എങ്ങനെ പെയിന്റ് ചെയ്യണം എന്നതിനെക്കുറിച്ച് നമുക്ക് അറിവുണ്ടായിരിക്കണം. 
 

Image credits: Getty

സുരക്ഷിതത്വം

വീടിന്റെ പല ഭാഗത്തും പെയിന്റ് ചെയ്യേണ്ടി വരുന്നതുകൊണ്ട് തന്നെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. വൈദ്യുതി ലൈനുകളും മറ്റും വീടിന് പുറത്തുള്ള ശ്രദ്ധിക്കണം.

Image credits: Getty

പെയിന്റ് ചെയ്യുന്ന സമയം

വീടിന്റെ പുറം ഭാഗം പകൽ സമയങ്ങളിൽ പെയിന്റ് ചെയ്യുന്നതാണ് കൂടുതൽ ഉചിതം. നേരം വെളുക്കുന്ന സമയങ്ങൾ തെരഞ്ഞെടുക്കാം. എന്നാൽ അതിരാവിലെ പെയിന്റ് ചെയ്യാൻ പാടില്ല. 

Image credits: Getty

ഈർപ്പം ഉണ്ടാകരുത്

കൂടുതൽ ഈർപ്പമുണ്ടാകുന്ന സമയങ്ങളിൽ പെയിന്റ് ചെയ്താൽ പെട്ടെന്ന് ഇളകിപോകാൻ സാധ്യതയുണ്ട്. കൂടുതൽ വെയിൽ ഉണ്ടാകുന്ന സമയത്തും പെയിന്റ് ചെയ്യാൻ പാടില്ല. 

Image credits: Getty

വീട് വൃത്തിയാക്കണം

പെയിന്റ് ചെയ്യുന്നതിന് മുമ്പ് വീട് കഴുകി വൃത്തിയാക്കേണ്ടത് പ്രധാനമാണ്. നന്നായി വൃത്തിയായില്ലെങ്കിൽ പെയിന്റ് ഇളകി പോകാൻ സാധ്യതയുണ്ട്. 
 

Image credits: Getty

നിറം ഉപയോഗിക്കുമ്പോൾ

വീടിന്റെ പുറം ഭാഗം രണ്ടാമതും പെയിന്റ് ചെയ്യുമ്പോൾ ആദ്യം ഉപയോഗിച്ചിരുന്ന നിറം തന്നെ നൽകുന്നതാണ് നല്ലത്. ഇത് പെയിന്റ് ഇളകി പോകുന്നത് തടയുന്നു. 

Image credits: Getty

പ്രൈമർ ആവശ്യമുണ്ടോ

അധിക ദിവസം പഴക്കമില്ലാത്ത പെയിന്റ് ആണെങ്കിലോ രണ്ടാമത് പെയിന്റ് ചെയ്യുന്നത് അതേ നിറം തന്നെയാണെങ്കിലോ പ്രൈമർ ഉപയോഗിക്കേണ്ടതില്ല. 

Image credits: Getty

പെയിന്റ് ചുരണ്ടി കളയരുത്

രണ്ടാമത് വീട് പെയിന്റ് ചെയ്യുമ്പോൾ ആദ്യമടിച്ചിരുന്ന പെയിന്റ് കളയാൻ വേണ്ടി എളുപ്പത്തിന് ചുരണ്ടാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ചുമരുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. 

Image credits: Getty

വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 8 ഭക്ഷ്യ സസ്യങ്ങൾ 

വീട്ടിൽ വളർത്താൻ പാടില്ലാത്ത 8 വിഷ ചെടികൾ 

മഴക്കാലത്ത് വരുന്ന ഒച്ചിനെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ

ഉറുമ്പിനെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ