Home

കീടങ്ങളെ തുരത്താം

മഴക്കാലമെത്തുമ്പോൾ പിന്നാലെ പലതരം ജീവികളും എത്തും. മഴക്കാലത്തെ പൂർണമായി ആസ്വദിക്കാൻ ഇത് തടസമാകുന്നു. അതിനാൽ തന്നെ കീടങ്ങളെ തുരത്തേണ്ടതുണ്ട്. 

വിനാഗിരി

കീടങ്ങളെ തുരത്താൻ വിനാഗിരി നല്ലതാണ്. ഇതിന്റെ രൂക്ഷഗന്ധത്തെ മറികടക്കാൻ കീടങ്ങൾക്ക് സാധിക്കില്ല. വെള്ളവും വിനാഗിരിയും ഒരേ അളവിൽ എടുത്തതിന് ശേഷം സ്പ്രേ ചെയ്താൽ മതി.

ഗ്രാമ്പു

ഗ്രാമ്പുവിൽ യുജെനോൾ ഉണ്ട്. ഇത് പ്രാണികളെയും കൊതുകിനെയും എളുപ്പത്തിൽ തുരത്താൻ സഹായിക്കുന്നു. പ്രാണികൾ വരുന്ന ഇടങ്ങളിൽ വിതറിയിട്ടാൽ മതി.

ഉപ്പ്

രുചിക്ക് മാത്രമല്ല ഉപ്പിന് കീടങ്ങളെ തുരത്താനും സാധിക്കും. ഒച്ച്, ഉറുമ്പുകൾ തുടങ്ങിയ ജീവികളെ തുരത്താൻ ഉപ്പ് ധാരാളമാണ്. 

നാരങ്ങ നീര്

കീടങ്ങൾക്കെതിരെ പോരാടാൻ നാരങ്ങ നീര് നല്ലതാണ്. ഇതിന്റെ സിട്രസ് ഗന്ധം ജീവികൾ വരുന്നത് തടയുന്നു. കൂടാതെ പ്രതലങ്ങൾ വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം

വെളുത്തുള്ളി

വെളുത്തുള്ളിയിൽ ശക്തമായ ആന്റിബാക്റ്റീരിയലും ആന്റി ഫങ്കൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്താൽ കീടങ്ങൾ വരില്ല.

ബേസിൽ

ഇതിന്റെ രൂക്ഷ ഗന്ധം ജീവികൾക്ക് സഹിക്കാൻ കഴിയാത്തതാണ്. പ്രാണികളെയും കൊതുകിനെയും അകറ്റാൻ ബേസിൽ ഇലകൾ പാത്രത്തിലാക്കി വെച്ചാൽ മതി. 

കറുവപ്പട്ട

രുചിക്ക് മാത്രമല്ല ഇങ്ങനെയും കറുവപ്പട്ടക്ക് ഉപയോഗങ്ങൾ ഉണ്ട്. കീടങ്ങൾ വരുന്ന സ്ഥലങ്ങളിൽ കറുവപ്പട്ട പൊടിച്ചോ അല്ലാതെയോ ഇടാം. 

വീട് പെയിന്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ 

വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 8 ഭക്ഷ്യ സസ്യങ്ങൾ 

വീട്ടിൽ വളർത്താൻ പാടില്ലാത്ത 8 വിഷ ചെടികൾ 

മഴക്കാലത്ത് വരുന്ന ഒച്ചിനെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ