വീട് വൃത്തിയാക്കാൻ നിരവധി ക്ലീനറുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നത് നമുക്ക് നല്ലതാണോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.
Image credits: Getty
ഫ്രിഡ്ജിലെ ദുർഗന്ധം
ബേക്കിംഗ് സോഡയും നാരങ്ങയും ചേർത്ത് നന്നായി തുടച്ചെടുത്താൽ ഫ്രിഡ്ജിലെ ദുർഗന്ധവും അഴുക്കും മാറിക്കിട്ടും.
Image credits: Getty
നിലം തിളക്കമുള്ളതാക്കാം
വിനാഗിരി ചേർത്ത വെള്ളം ഉപയോഗിച്ച് തുടച്ചാൽ മങ്ങിയ തറ വെട്ടിത്തിളങ്ങും.
Image credits: Getty
ബാത്റൂം വൃത്തിയാക്കാം
ക്ലീനറുകൾക്ക് പകരം നാരങ്ങയും ബേക്കിംഗ് സോഡയും ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് കഴുകിയതിന് ശേഷം കുറച്ച് ഡെറ്റോൾ കൂടെ ഒഴിച്ച് കൊടുക്കുന്നത് നല്ലതായിരിക്കും.
Image credits: Getty
കട്ടിങ് ബോർഡ്
പകുതി മുറിച്ച നാരങ്ങ കട്ടിങ് ബോർഡിൽ നന്നായി തേച്ചുപിടിപ്പിക്കണം. ഇത് കട്ടിങ് ബോർഡിലെ കറയെയും അണുക്കളെയും എളുപ്പത്തിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു.
Image credits: Getty
ജനാലകളും കണ്ണാടിയും
കണ്ണാടിയും ജനാലകളൂം തിളങ്ങാൻ ഉരുളകിഴങ്ങ് മാത്രം മതി. പകുതി മുറിച്ച ഉരുളകിഴങ്ങ് കണ്ണാടിയിൽ നന്നായി തേച്ചുപിടിപ്പിക്കാം. കുറച്ച് നേരം വെച്ചതിന് ശേഷം തുടച്ച് കളഞ്ഞാൽ മതി.
Image credits: Getty
തറയിലെ കറ
കുറച്ച് ബേക്കിംഗ് സോഡയും കാരവും വിനാഗിരിയും ചേർത്ത് മിശ്രിതം തയാറാക്കണം. ശേഷം കറയുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കാം. എത്രകദിന കറയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.
Image credits: Getty
വൃത്തിയാക്കുന്നത്
ആഴ്ചയിൽ ഒരിക്കൽ ബാത്റൂം ഇങ്ങനെ വൃത്തിയാക്കിയാൽ അഴുക്കും അണുക്കളും പമ്പകടക്കും.