Home

പച്ചക്കറികൾ

ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോകുന്നു. മഴക്കാലത്ത് പച്ചക്കറികൾ കേടുവരാതിരിക്കാൻ ഇങ്ങനെ സൂക്ഷിച്ചാൽ മതി.

പച്ചക്കറികൾ കഴുകാം

മഴക്കാലത്ത് പച്ചക്കറികളിൽ കീടങ്ങൾ വന്നിരിക്കുകയും അണുക്കൾ ഉണ്ടാവാനും സാധ്യതയുണ്ട്. അതിനാൽ തന്നെ വാങ്ങിയതിന് ശേഷം പച്ചക്കറികൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം.

വായുസഞ്ചാരം

നല്ല വായുസഞ്ചാരമുള്ള സ്ഥലത്താവണം പച്ചക്കറികൾ സൂക്ഷിക്കേണ്ടത്. ഇല്ലെങ്കിൽ ഈർപ്പം തങ്ങി നിൽക്കാനും പച്ചക്കറി പെട്ടെന്ന് കേടാവാനും കാരണമാകുന്നു.

വേരുകൾ മുറിക്കാം

പച്ചക്കറികൾ വേരോടെ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ചെളിയും അഴുക്കും തങ്ങി നിൽക്കുമ്പോൾ പച്ചക്കറി പെട്ടെന്ന് കേടാകുന്നു. വേരുകൾ മുറിച്ചതിന് ശേഷം സൂക്ഷിക്കുന്നതാണ് ഉചിതം.

വായുകടക്കാത്ത പാത്രം

ദീർഘകാലം കേടുവരാതിരിക്കണമെങ്കിൽ പച്ചക്കറികൾ വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുന്നതാണ് ഉചിതം. മഴക്കാലത്ത് ഈർപ്പം കൂടുതൽ ആയതിനാൽ തന്നെ ഇത് പെട്ടെന്ന് കേടാകുന്നു.

ഫ്രിഡ്ജ് വൃത്തിയാക്കാം

വൃത്തിയോടെ സൂക്ഷിക്കേണ്ട ഉപകരണമാണ് ഫ്രിഡ്ജ്. മഴക്കാലത്ത് പ്രത്യേകിച്ചും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഫ്രിഡ്ജിനുള്ളിൽ അണുക്കൾ ഉണ്ടായാൽ പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോകും.

പ്രധാനപ്പെട്ടവ

സവാള, ഉരുളകിഴങ്ങ് എന്നിവയില്ലാത്ത അടുക്കളയെക്കുറിച്ച് ചിന്തിക്കാനേ പറ്റില്ല. അതിനാൽ ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടതും പ്രധാനമാണ്. തണുപ്പുള്ള ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉചിതം.

ഒരുമിച്ച് സൂക്ഷിക്കരുത്

പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇവയിൽ നിന്നും എത്തിലീൻ പുറന്തള്ളുകയും പച്ചക്കറികൾ പെട്ടെന്ന് കേടാവുകയും ചെയ്യുന്നു.

കൊളെസ്റ്ററോൾ കുറയ്ക്കാൻ സഹായിക്കുന്ന 7 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്

ദീപാവലി ആഘോഷങ്ങൾക്ക് മുന്നേ അടുക്കളയിലെ ഈ 7 വിഷവസ്തുക്കൾ നീക്കം ചെയ്തോളൂ

മഴക്കാലത്ത് വീട്ടിൽ വരുന്ന പ്രാണികളെ അകറ്റി നിർത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ

മഴക്കാലത്ത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ