ഭക്ഷണങ്ങൾക്ക് രുചി നൽകാൻ മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും സുഗന്ധവ്യഞ്ജനങ്ങളിൽ അടങ്ങിയിട്ടുണ്ട്. കൊളെസ്റ്ററോൾ കുറയ്ക്കാൻ ഇവ ദിവസവും കഴിച്ചാൽ മതി.
ഗ്രാമ്പു
ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കൊളെസ്റ്ററോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഇഞ്ചി
ദിവസവും ഇഞ്ചി കഴിക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വെള്ളത്തിലിട്ടും ഇത് കുടിക്കാൻ സാധിക്കും.
വെളുത്തുള്ളി
ഇതിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയിലുള്ള അല്ലിസിൻ എന്ന സംയുക്തം കൊളെസ്റ്ററോളിനെ ഇല്ലാതാക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയുന്നു.
ഉലുവ
കൊളെസ്റ്ററോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ് ഉലുവ. ഇത് വെള്ളത്തിലിട്ടും കുടിക്കാൻ സാധിക്കും.
മഞ്ഞൾ
മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇത് കൊളെസ്റ്ററോളിനെ കുറയ്ക്കാൻ സഹായിക്കുന്നു.
ഏലയ്ക്ക
ഭക്ഷണങ്ങൾക്ക് സ്വാദ് കൂട്ടാൻ മാത്രമല്ല കൊളെസ്റ്ററോൾ കുറയ്ക്കാനും ഏലയ്ക്ക നല്ലതാണ്. ഏലയ്ക്ക പൊടിച്ച് ചായയിലിട്ടും കുടിക്കാം.
കറുവപ്പട്ട
ഭക്ഷണങ്ങൾക്ക് രുചി നൽകാൻ മാത്രമല്ല ചീത്ത കൊളെസ്റ്ററോളിനെ ഇല്ലാതാക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കറുവപ്പട്ട നല്ലതാണ്.